നാഗ്പുർ: ആസൂത്രണത്തിലെ പോരായ്മ മൂലം ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഒരുങ്ങാൻ സമയം ലഭിക്കില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. നാഗ്പുരിൽ ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെതിരെ ഒളിയെമ്പറിഞ്ഞത്. ദക്ഷിണാഫ്രിക്കൻ പര്യടനം മുന്നിൽ കണ്ട് ശ്രീലങ്കക്കെതിരെ ബൗൺസുള്ള പിച്ചൊരുക്കാൻ ആവശ്യപ്പെട്ടിരുന്നതായും കോഹ്ലി വെളിപ്പെടുത്തി.
ലങ്കയുമായുള്ള പരമ്പര കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കണം. ഡിസംബർ 24നാണ് ലങ്കക്കെതിരായ അവസാന മത്സരം. 27ന് ദക്ഷിണാഫ്രിക്കയിലേക്ക് പോകണം. ഇതിനിടയിൽ എപ്പോഴാണ് ടീം തയാറെടുപ്പ് നടത്തുക. ഇത് ടീമിെൻറ പ്രകടനത്തെ ബാധിക്കും. ദക്ഷിണാഫ്രിക്കയിലേത് പേസ് ബൗളിങ്ങിനെ തുണക്കുന്ന പിച്ചാണ്. ഇൗ പിച്ചിൽ കളിക്കാൻ ഒരുങ്ങാൻ സമയമില്ലാത്തതുകൊണ്ടാണ് ലങ്കക്കെതിരെ ബൗൺസുള്ള വിക്കറ്റ് തയാറാക്കാൻ ആവശ്യപ്പെട്ടത്. വലിയ പരമ്പരകൾക്ക് മുന്നോടിയായി ഒരുങ്ങാൻ കൂടുതൽ സമയം വേണം. ഇതൊന്നും കണക്കിലെടുക്കാതെയാണ് എല്ലാവരും താരങ്ങളെ വിമർശിക്കുന്നതെന്നും കോഹ്ലി പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സ്പിന്നർമാരായ അശ്വിനും ജദേജയും കളിക്കുന്ന കാര്യം ഉറപ്പില്ല. പിച്ചിെൻറ സ്വഭാവമനുസരിച്ചായിരിക്കും അവരെ ഇറക്കുക. അവരുടെ ബാറ്റിങ് കഴിവും പരിഗണിക്കുെമന്ന് കോഹ്ലി പറഞ്ഞു. അതേസമയം, കോഹ്ലിയുടെ അഭിപ്രായങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് ബി.സി.സി.െഎ ആക്ടിങ് പ്രസിഡൻറ് സി.കെ. ഖന്ന പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ടെസ്റ്റും ആറ് ഏകദിനവും മൂന്ന് ട്വൻറി20യുമുള്ള പരമ്പര ജനുവരി അഞ്ചിനാണ് തുടങ്ങുന്നത്. പരമ്പര 50 ദിവസം നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.