മെൽബൺ: വിരാട് കോഹ്ലിയുടെയും സംഘത്തിെൻറയും ആസ്ട്രേലിയൻ പര്യടനം ഇന്ത്യയെക്കാളുപരി ആസ്ട്രേലിയക്കാണ് ഇപ്പോൾ ആവശ്യം. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ക്രിക്കറ്റ് ആസ്ട്രേലിയയുടെ കടം വീട്ടണമെങ്കിൽ ഈ വർഷാവസാനം ഷെഡ്യൂൾ ചെയ്ത പരമ്പരക്കായി ഇന്ത്യ ഓസീസ് മണ്ണിൽ കളിക്കണം.
ജീവനക്കാരെ പിരിച്ചുവിട്ടും കോച്ച് ജസ്റ്റിൻ ലാംഗർ ഉൾപ്പെടെ, സ്റ്റാഫുകളുടെ വേതനം വെട്ടിക്കുറച്ചും സംസ്ഥാന അസോസിയേഷനുകളുടെ ഗ്രാൻറ് കുറച്ചും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന ക്രിക്കറ്റ് ആസ്ട്രേലിയ കഴിഞ്ഞ ദിവസം കോമൺവെൽത്ത് ബാങ്കിൽനിന്ന് വായ്പയും എടുത്തു. അഞ്ചുകോടി ഡോളറാണ് വായ്പയെടുത്തത്. കോവിഡ് ലോക്ഡൗണിൽ കുടുങ്ങി കളി മുടങ്ങിയതോടെ 20 കോടി ഡോളർ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 80 ശതമാനം ജീവനക്കാരുടെ ശമ്പളവും മുടങ്ങി.
കോവിഡ് പ്രതിസന്ധി തുടരുകയാണെങ്കിൽ ആഗസ്റ്റോടെ സ്ഥിതി കൂടുതൽ പരുങ്ങലിലാവും. വായ്പയെടുത്തും വേതനം കുറച്ചും പിടിച്ചുനിൽക്കാൻ ശ്രമിക്കുേമ്പാഴും ഡിസംബർ-ജനുവരിയിൽ ഷെഡ്യൂൾ ചെയ്ത ഇന്ത്യൻ ടീമിെൻറ പര്യടനമാണ് പ്രതീക്ഷ. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് വേദിയാവുന്നതോടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അവർ. അതുകൊണ്ട് തന്നെ പരമ്പര മുടക്കരുതെന്ന് ബി.സി.സി.ഐയോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.