ഹൈദരാബാദ്: തുടർച്ചയായ മത്സരങ്ങൾ പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിൽ കളിക്കാർക്ക് വിശ്രമിക്കാമെന്ന് ഇന്ത്യയുടെ മുൻ നായകൻ കപിൽദേവ്. തിരക്കേറിയ ഷെഡ്യൂളാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിലുള്ളത്. താരങ്ങൾക്ക് വേണമെങ്കിൽ വിട്ടുനിൽക്കാം. നിലവിൽ ക്രിക്കറ്റ് ഒരു പ്രഫഷനാണ്. പ്രഫഷനല്ലെങ്കിൽ, കളി ഒരു വിനോദവും വികാരവുമാവും. അത് വേറൊരു അനുഭവമാണ്. കളിക്കണോ വേണ്ടയോ എന്ന് ഒരു പ്രഫഷനലിന് പറയാൻ സാധിക്കണം’’ -മുൻ നായകൻ പറഞ്ഞു.
എന്നാൽ, മത്സരങ്ങളുടെ ആധിക്യമുണ്ടെന്ന് പരിഭവപ്പെടുന്നതിനോട് യോജിപ്പില്ലെന്ന് കപിൽ പറഞ്ഞു. നിലവിലെ ടീമിനെ അനുമോദിച്ച അദ്ദേഹം, കഴിഞ്ഞ 10-15 വർഷമായി ദേശീയ ടീം പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.