ജനുവരി മൂന്നുവരെ  കാത്തിരിക്കാമെന്ന് ഠാകുര്‍

ന്യൂഡല്‍ഹി: ബി.സി.സി.ഐ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ക്രിക്കറ്റിന് നല്ലതല്ളെന്നും ജനുവരി മൂന്നിന് സുപ്രീം കോടതി വിധി വരുന്നതുവരെ കാത്തിരിക്കാമെന്നും ബി.സി.സി.ഐ പ്രസിഡന്‍റ് അനുരാഗ് ഠാകുര്‍. പ്രോ റസ്ലിങ്ങിന്‍െറ ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറില്‍നിന്ന് ഒരു നാണയത്തുട്ടുപോലും എടുക്കാതെ ബി.സി.സി.ഐ അതിന്‍െറ അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നിട്ടും ചില ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ബി.സി.സി.ഐക്കെതിരെ തിരിയുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ പണം ബി.സി.സി.ഐയില്‍ ഉണ്ടെങ്കിലും ഇത് ക്രിക്കറ്റിനായി ചെലവഴിക്കാന്‍ കഴിയുന്നില്ളെന്നും ഠാകുര്‍ പറഞ്ഞു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ ബി.സി.സി.ഐ നടപ്പാക്കാതിരുന്നതോടെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം ഠാകുര്‍ ഏറ്റുവാങ്ങിയിരുന്നു.
 
Tags:    
News Summary - Current situation is not in the best interest of cricketers: Anurag Thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.