ചെന്നൈ: മുൻ ക്യാപ്റ്റൻ ദിലീപ് വെങ്സർക്കാറിെൻറ തുറന്നുപറച്ചിലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിനെ ചൂടുപിടിപ്പിച്ച് വാക് പോരാട്ടം. സർക്കാറിെൻറ ആരോപണങ്ങൾ നിഷേധിച്ചും അദ്ദേഹം കളവ് പ്രചരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയും മുൻ െഎ.സി.സി-ബി.സി.സി.െഎ പ്രസിഡൻറ് എൻ. ശ്രീനിവാസൻ രംഗത്തെത്തി.
സർക്കാർ പറഞ്ഞത്:
‘‘2008ൽ തമിഴ്നാട്ടുകാരനായ എസ്. ബദരീനാഥിനെ ഒഴിവാക്കി അണ്ടർ-19 ലോകകപ്പ് ചാമ്പ്യൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനുള്ള തീരുമാനമായിരുന്നു ദേശീയ ടീം സെലക്ടർ എന്ന നിലയിലെ എെൻറ പണി തെറിപ്പിച്ചത്. ബി.സി.സി.െഎ ട്രഷററായിരുന്ന തമിഴ്നാട്ടുകാരൻ എൻ. ശ്രീനിവാസെൻറ താൽപര്യങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു കോഹ്ലിയെ ടീമിൽ ഉൾപ്പെടുത്തിയത്. അന്ന് ക്യാപ്റ്റൻ എം.എസ്. ധോണിയും കോച്ച് ഗാരി കേഴ്സ്റ്റനും വരെ ആ തീരുമാനത്തിൽ സംശയാലുക്കളായിരുന്നു. കോഹ്ലിയെ ഉൾപ്പെടുത്താനുള്ള തീരുമാനം ശരിയായ സമയത്താണെന്ന് കാലം തെളിയിച്ചു. ബദരീനാഥിനെ ഒഴിവാക്കിയതിന് ശ്രീനിവാസൻ ക്ഷുഭിതനായി. അടുത്ത ദിവസം തന്നെ എെൻറ പണിയും പോയി’’.
ശ്രീനിവാസെൻറ മറുപടി:
‘‘ദിലീപ് വെങ്സർക്കാറിെൻറ വാക്കുകൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം കള്ളം പറയുകയാണ്. എന്താണ് അതിെൻറ പ്രചോദനമെന്നറിയില്ല. ടീം സെലക്ഷനിൽ ഞാൻ ഇടപെട്ടുവെന്നാണ് അദ്ദേഹത്തിെൻറ ആരോപണം. ഇതൊരിക്കലും ശരിയല്ല. ഒരു ക്രിക്കറ്റർ എന്നനിലയിൽ സർക്കാറിനോട് ബഹുമാനമുണ്ട്, ദേശീയ നായകൻ എന്ന നിലയിലാണ് എന്നും പരിഗണിച്ചത്. സെലക്ഷൻ കമ്മിറ്റി തലവൻ എന്ന നിലയിൽ അദ്ദേഹത്തെ മാറ്റിയത് ബി.സി.സി.െഎയാണ്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് സ്ഥാനവും സെലക്ഷൻ കമ്മിറ്റി അധ്യക്ഷപദവിയും ഒന്നിച്ചു കൊണ്ടുപോവാൻ പറ്റില്ലെന്നതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്’’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.