രാജ്യത്തിെൻറ തലസ്ഥാനനഗരിയിൽ കേന്ദ്രീകരിക്കുന്ന ടീമാണെങ്കിലും െഎ.പി.എല്ലി െൻറ തലപ്പത്ത് ഒരിക്കൽപോലുമെത്താനായിട്ടില്ലാത്ത ടീമാണ് ഡൽഹി കാപിറ്റൽസ്. മൂന്നു തവണ പ്ലേഒാഫിലെത്തിയെങ്കിലും ഒരുതവണ പോലും ഫൈനലിലേക്ക് മുന്നേറാനായിട്ടില്ല എന ്ന ചീത്തപ്പേരുമുണ്ട് കൂട്ടിന്. എട്ടുതവണ ആദ്യറൗണ്ടിൽ പുറത്തായി. കഴിഞ്ഞ ആറുവർഷവും അതുതന്നെ അവസ്ഥ. കഴിഞ്ഞവർഷം ഏറ്റവും അവസാന സ്ഥാനത്ത്. തലവര മാറ്റാൻ പേരുതന്നെ മാറ് റിയാണ് ഇത്തവണത്തെ വരവ്. ഡൽഹി ഡെയർഡെവിൾസ് ഡൽഹി കാപിറ്റൽസ് ആയി. അത് പ്രകടനത്ത ിലും കാണാനാവുമോ എന്നതാണ് ഇനിയുള്ള ചോദ്യം.
ടീം ഡൽഹി
ശ്രേയസ് അയ്യർ (ക്യാപ ്റ്റൻ), ശിഖർ ധവാൻ, കോളിൻ മൺറോ, പൃഥ്വി ഷാ, മൻജോത് കൽറ, ഹനുമ വിഹാരി, കോളിൻ ഇൻഗ്രാം, ഋഷഭ് പന്ത്, അങ്കുഷ് ബെയിൻസ്, ഷെർഫാൻ റൂതർ േഫാർഡ്, ജലജ് സക്സേന, അക്സർ പേട്ടൽ, ക്രിസ് മോറിസ്, അമിത് മിശ്ര, രാഹുൽ തെവാതിയ, സന്ദീപ് ലാമിച്ചാനെ, ബണ്ടാരു അയ്യപ്പ, നതു സിങ്, ഹർഷൽ പേട്ടൽ, കാഗിസോ റബാദ, ട്രൻറ് ബോൾട്ട്, ആവേശ് ഖാൻ, ഇശാന്ത് ശർമ, കീമോ പോൾ.
ഹെഡ് കോച്ച്: റിക്കി പോണ്ടിങ്. അസി. കോച്ച്: മുഹമ്മദ് കൈഫ്. ബൗളിങ് കോച്ച്: ജെയിംസ് ഹോപ്സ്. ഉപദേഷ്ടാവ്: സൗരവ് ഗാംഗുലി
കരുത്ത്
ബാറ്റിങ്ങിലെ കരുത്താണ് ഇത്തവണ ഡൽഹിയുടെ ശക്തി. ഹൈദരാബാദിൽനിന്ന് ശിഖർ ധവാൻ എത്തിയതോടെ ബാറ്റിങ്കരുത്ത് കൂടി. വെടിക്കെട്ട് ഒാപണർ കോളിൻ മൺറോ, ട്വൻറി20 സ്പെഷലിസ്റ്റ് കോളിൻ ഇൻഗ്രാം എന്നിവർക്കൊപ്പം ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരടങ്ങിയ ബാറ്റിങ്നിര മികച്ചതാണ്. കഴിഞ്ഞ സീസണിൽ തിളങ്ങിയ അയ്യർക്കും പന്തിനുമൊപ്പം പരിക്കുമാറിയെത്തുന്ന ഷാ കൂടി തിളങ്ങിയാൽ ടീമിനത് മികച്ച നേട്ടമാവും.
രണ്ട് കോളിനുമാരിൽ മൺറോ തുടക്കത്തിലും ഇൻഗ്രാം ഒടുക്കത്തിലും വെടിക്കെട്ടിന് തിരികൊളുത്താൻ കെൽപുള്ളവരാണ്. ബൗളിങ്ങിൽ ട്രെൻറ് ബോൾട്ട്, കാഗിസോ റബാദ എന്നിവരടങ്ങിയ പേസ് ഡിപ്പാർട്മെൻറും അക്സർ പേട്ടലും അമിത് മിശ്രയും സന്ദീപ് ലാമിച്ചാനെയുമടങ്ങിയ സ്പിൻ വിഭാഗവും ഭേദപ്പെട്ടതാണ്. കേരള ഒാൾറൗണ്ടർ ജലജ് സക്സേനയും ടീമിലുണ്ട്.
ദൗർബല്യം
മികച്ച ഫിനിഷറുടെ അഭാവമായിരിക്കും ടീമിന് തിരിച്ചടിയാവുക. കോളിൻ ഇൻഗ്രാം മികച്ച താരമാണെങ്കിലും ബി.ബി.എല്ലിലും പി.എസ്.എല്ലിലും ശരാശരി പ്രകടനവുമായാണ് വരവ് എന്നത് ആശങ്കയാവും. ധവാനെ കിട്ടാൻവേണ്ടി വിജയ് ശങ്കറിനെ വിട്ടുകൊടുത്തതോടെ ഫിനിഷറായി ഉപയോഗിക്കാൻ പറ്റിയ താരത്തെ ടീം കൈവിടുകയും ചെയ്തു. മികച്ച ഇന്ത്യൻ പേസർമാരുടെ അഭാവവും ടീമിനെ ബാധിക്കും. ഇശാന്ത് ശർമ, ആവേശ് ഖാൻ, നതു സിങ്, ഹർഷൽ പേട്ടൽ തുടങ്ങിയവരാണ് ടീമിലുള്ളത്.
വിദേശസഹായം
ബാറ്റിങ്ങിൽ കോളിൻ മൺറോ, കോളിൻ ഇൻഗ്രാം, ബൗളിങ്ങിൽ സന്ദീപ് ലാമിച്ചാനെ, ട്രെൻറ് ബോൾട്ട്/കാഗിസോ റബാദ എന്നിവരായിരിക്കും ഫസ്റ്റ് ചോയ്സ് വിദേശ താരങ്ങൾ. കഴിഞ്ഞ സീസണുകളിൽ തിളങ്ങിയ ഒാൾറൗണ്ടർ ക്രിസ് മോറിസും ടീമിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.