വജ്രമോതിരത്തിന് വിവാഹവേദിയേക്കാള്‍ വില

വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും തമ്മിലുള്ള വിവാഹത്തിനായി ചെലവഴിച്ചത് കോടികള്‍. അനുഷ്ക ശര്‍മ്മയുടെ വിരലില്‍ അണിയിച്ച വജ്രമോതിരം മൂന്നു മാസത്തോളം സമയമെടുത്താണ് കോഹ്ലി തെരഞ്ഞെടുത്തതത്രെ. ആസ്ട്രിയയില്‍ നിന്നുള്ള ഡിസൈനര്‍ പ്രത്യേകം തയ്യാറാക്കിയ മോതിരത്തിന്റെ വില ഒരു കോടി രൂപയാണ്.

വിവാഹവേദിയായ ടസ്കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയ്ക്ക് നല്‍കിയ വാടകയേക്കാള്‍ കൂടുതലാണ് ഈ മോതിരത്തിന്റെ വില. ഫോബ്സ് മാസികയുടെ ഏറ്റവും ചെലവേറിയ 20 അവധിക്കാല വസതികളില്‍ ഒന്നായി ഇടംപിടിച്ച ഹെറിറ്റേജ് റിസോര്‍ട്ടാണ് ബോര്‍ഗോ ഫിനോച്ചിയോറ്റോ. ഒരു രാത്രിക്ക് 6,50,000 മുതല്‍ 14,00,000 വരെയാണ് ഈ റിസോര്‍ട്ടിന്റെ വാടക.

Tags:    
News Summary - The Details Of Anushka Sharma's Wedding Ring- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.