ചെന്നൈ: െഎ.പി.എൽ 12ാം പതിപ്പിലെ ആദ്യ മത്സരത്തിൽ കരുത്തർ അണിനിരന്നപ്പോൾ തകർപ്പൻ പോരാട്ടം പ്രതീക്ഷിച്ചെത്തിയ വരെ നിരാശരാക്കിയ മത്സരമായിരുന്നു ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ. ബാറ്റ്സ്മാന ്മാരെ തുണക്കാതിരുന്ന എം.എ. ചിദംബരം സ്റ്റേഡിയത്തിലെ പിച്ചിൽ ചെറിയ സ്കോർ മാത്രം പിറവിയെടുത്തപ്പോൾ കളി ബൗളർ മാരുടെ കൈയിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 17.1 ഒാവറിൽ വെറും 70 റൺസിന് പുറത്തായപ്പോൾ 17.4 ഒാവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ വിജയത്തിലെത്തിയത്. 209 പന്തിൽ പിറന്നത് കേവലം 141 റൺസ് മാത്രം. അതിനിടെ വീണത് 13 വിക്കറ്റും.
മത്സരശേഷം ക്യാപ്റ്റന്മാരായ മഹേന്ദ്ര സിങ് ധോണിയും വിരാട് കോഹ്ലിയും പിച്ചിനെ കുറ്റപ്പെടുത്തിയപ്പോൾ മികച്ച ബൗളിങ്ങുമായി മാൻ ഒാഫ് ദ മാച്ചായ ഹർഭജൻ സിങ് പിച്ചിനെ പിന്തുണച്ച് രംഗത്തെത്തി. ‘‘പിച്ച് ഇങ്ങനെയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല. വളരെ വേഗം കുറഞ്ഞതായിരുന്നു അത്. പിച്ച് ഏറെ മെച്ചപ്പെടേണ്ടതുണ്ട്. മഞ്ഞുള്ളപ്പോൾ പോലും പന്ത് കുത്തിത്തിരിയുന്നുണ്ടായിരുന്നു’’ -ധോണി പറഞ്ഞു. ‘‘കണ്ടപ്പോൾ മികച്ച വിക്കറ്റായാണ് തോന്നിയത്. 140-150 റൺസെങ്കിലും സ്കോർ ചെയ്യാൻ പറ്റിയ പിച്ചാണെന്ന് കരുതി. എന്നാൽ, രണ്ടു ടീമുകൾക്കും പിച്ചിെൻറ മേൽ നിയന്ത്രണമുണ്ടായിരുന്നില്ല. ട്വൻറി20യിൽ ഇത്തരം പിച്ചുകൾ നല്ലതല്ല. നന്നായി സ്കോർ ചെയ്യുന്നതും അത് ചേസ് ചെയ്യുന്നതും കാണാനാണ് ആളുകൾക്ക് ഇഷ്ടം’’ -കോഹ്ലി പറഞ്ഞു.
അതേസമയം, ട്വൻറി20 ബാറ്റ്സ്മാന്മാരുടെ മാത്രം കളിയല്ലെന്ന് ഒാർമിപ്പിക്കാൻ ഇത്തരം പിച്ചുകൾ നല്ലതാണെന്ന് 20 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തി ബാംഗ്ലൂർ ബാറ്റിങ്ങിനെ തകർത്ത ഹർഭജൻ പറഞ്ഞു. ‘‘ഇത് 70 റൺസ് പിച്ചായിരുന്നില്ല. ശ്രദ്ധിച്ച് കളിച്ചാൽ 120-130 റൺസ് സ്കോർ ചെയ്യാമായിരുന്നു. ബാറ്റ് ചെയ്യാൻ പ്രയാസമുള്ള പിച്ചായിരുന്നെങ്കിലും കളിക്കാനാവാത്തതായിരുന്നില്ല’’ -ഹർഭജൻ കൂട്ടിച്ചേർത്തു.
‘‘വമ്പൻ സ്കോർ പിറക്കുേമ്പാൾ ആർക്കും പരാതിയില്ല. ബൗളർക്കും ചിലത് ചെയ്യാനുണ്ടെന്നത് എല്ലാവരും മറക്കുന്നു. ഇടക്കൊക്കെ ബാറ്റ്സ്മാന്മാരും കഷ്ടപ്പെടെട്ട. അേപ്പാഴേ ഇത് ബാറ്റും ബാളും കൊണ്ടുള്ള കളിയാണെന്ന് എല്ലാവരും ഒാർക്കൂ’’ -ഹർഭജൻ സിങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.