മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ്. ധോണിയെ നിർബന്ധിച്ച് വിരമിപ്പിക്കാ ൻ വ്യഗ്രത കാണിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് നായകൻ നാസർ ഹുസൈൻ . ഒരു തലമുറയിൽ ഒരിക്കൽ മാത്രം പിറക്കുന്ന ധോണിയെപ്പോലൊരു കളിക്കാരനെ വിരമിക്കലിലേക്ക് തള്ളിവിട്ടാൽ രണ്ടാമതൊരു വരവുണ്ടാകില്ലെന്ന ഓർമപ്പെടുത്തലാണ് ഹുസൈൻ നൽകുന്നത്.
39കാരനായ ധോണിയുടെ മാനസികാവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ അറിയൂ. ബാക്കി സെലക്ടർമാർ തീരുമാനിക്കട്ടെ. ലോകകപ്പിൽ റൺചേസിനിടെ ഒന്നുരണ്ടിടത്ത് കണക്കുകൂട്ടലുകൾ പിഴച്ചെങ്കിലും രാജ്യത്തിനായി ഇനിയും മികച്ച സംഭാവന ചെയ്യാനുള്ള ശേഷി താരത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈയിൽ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെയാണ് ധോണി അവസാനം ഇന്ത്യൻ ജഴ്സിയണിഞ്ഞത്. ഐ.പി.എല്ലിലൂടെ തിരിച്ചുവരവിന് താരം ലക്ഷ്യമിട്ടെങ്കിലും കോവിഡ് ഭീതിയിൽ സീസണിെൻറ ഭാവി ത്രിശങ്കുവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.