11 വർഷം നീണ്ട തൻെറ അന്താരാഷ്ട്ര ട്വൻറി20 കരിയറിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി നേടിയത് രണ്ട് അർധ സെഞ്ച്വറികൾ. ബുധനാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ധോണിയുടെ രണ്ടാം ഫിഫ്റ്റി.
77ാം ട്വൻറി ഇന്നിങ്സാണ് ധോണി കളിച്ചത്. ആദ്യ 65 ഇന്നിങ്സിൽ ധോണി ഫിഫ്റ്റി പോലും നേടിയിരുന്നില്ല. അവസാന 12 ഇന്നിങ്സുകളിൽ നിന്നാണ് ധോണി അർധസെഞ്ച്വറികൾ നേടിയിട്ടുള്ളത്.
88 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ ധോണി 77 ഇന്നിങ്സുകളിൽ നിന്നായി 1432 റൺസാണ് കുട്ടിക്രിക്കറ്റിൽ അടിച്ചിട്ടുള്ളത്. 56 റൺസാണ് ധോണിയുടെ ഏറ്റവും ഉയർന്ന സ്കോർ. സെഞ്ച്വറി പ്രകടനം പുറത്തെടുക്കാൻ ഇതുവരെ ധോണിക്കായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.