കിങ്സറ്റൺ: വെസ്റ്റ് ഇൻഡീസ് താരം ഡ്വയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 14 വർഷത്തെ കരിയറിന് വിരാമമിട്ട് ക്രിക്കറ്റിെൻറ മൂന്ന് ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന് ബ്രാവോ പറഞ്ഞു. എങ്കിലും ഫ്രാഞ്ചൈസികൾക്കായി ട്വൻറി 20 മൽസരങ്ങൾ കളിക്കുന്നത് തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
40 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും 66 ട്വൻറി 20 മൽസരങ്ങളിലും ബ്രാവോ വിൻഡീസ് തൊപ്പി അണിഞ്ഞിട്ടുണ്ട്. 2004ലാണ് ടീമിനായി അരങ്ങേറ്റം കുറിച്ചത്. രണ്ട് വർഷം മുമ്പ് അബുദാബിയിൽ പാകിസ്താനെതിരെ നടന്ന ട്വൻറി 20യിലാണ് ബ്രാവോ അവസാനമായി വിൻഡീസ് കുപ്പായത്തിൽ കളിച്ചത്. 2014ന്ശേഷം ഏകദിനങ്ങളിലും 2010ന് ശേഷം ടെസ്റ്റിലും ബ്രാവോ കളിച്ചിരുന്നില്ല.
ഇന്ന് താൻ ഒൗദ്യോഗികമായി ക്രിക്കറ്റിെൻറ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണ്. വിൻഡീസിനായി ആദ്യ മൽസരം കളിച്ച് 14 വർഷങ്ങൾക്ക് ശേഷമാണ് വിരമിക്കൽ. ലോഡ്സിൽ 2004ൽ ഇംഗ്ലണ്ടിനെതിരെ ആദ്യമൽസരത്തിനിറങ്ങിയത് ഇപ്പോഴും തനിക്ക് ഒാർമയുണ്ട്. 14 വർഷങ്ങൾക്ക് ശേഷവും ക്രിക്കറ്റിനോടുള്ള തെൻറ അഭിനിവേശത്തിൽ കുറവുണ്ടായിട്ടില്ലെന്നും ബ്രാവോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.