ലണ്ടൻ: ഇംഗ്ലണ്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണയും സഹായവുമായാണ് കായിക താരങ്ങൾ രംഗത്ത് വരുന്നത്. ബ്രിട്ടൻെറ നാഷനൽ ഹെൽത്ത് സർവീസസിൻെറ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താൻ ജീവിതത്തിൽ ആദ്യമായി ഹാഫ് മാരത്തൺ ഓടിത്തീർത്തിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ്.
‘അത് വളരെ കഠിനമായിരുന്നു. നിങ്ങളെ കൊണ്ട് സാധിക്കുമെങ്കിൽ സംഭാവന ചെയ്യൂ. വലിയൊരു സൽപ്രവർത്തിക്കായാണിതെല്ലാം’ വടക്കുകിഴക്കൻ ലണ്ടനിലെ തൻെറ വീടിനോട് ചേർന്ന പ്രദേശത്ത് വെച്ച് മാരത്തൺ ഓടിത്തീർത്ത ശേഷം സ്റ്റോക്സ് ട്വിറ്ററിലൂടെ പ്രതികരിച്ചു.
I’ve just completed a half marathon to help @GardenMara with their efforts of raising funds for @NHSCharities and @Chance2Shine if you can please donate https://t.co/ZvRmXL6XWl pic.twitter.com/AK7wcIDSR0
— Ben Stokes (@benstokes38) May 5, 2020
ഒരു മണിക്കൂർ 39 മിനിറ്റ് കൊണ്ട് ഓട്ടം പൂർത്തിയാക്കിയ സ്റ്റോക്സ് ലഭിച്ച വരുമാനം എൻ.എച്.എസ് ചാരിറ്റീസ് ടുഗെതർ എന്ന സംഘടനക്ക് കൈമാറി. രാജ്യത്തെ 140 എൻ.എച്.എസ് ചാരിറ്റികളെ ഏകോപിപ്പിക്കുന്ന സംഘടനയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.