സതാംപ്ടൺ: നാലാം ടെസ്റ്റിൽ ചേതേശ്വർ പുജാരയുടെ രക്ഷാപ്രവർത്തനം. ഇംഗ്ലണ്ടിെൻറ ചെറിയ സ്കോറിനു മുന്നിൽ ലീഡ് വഴങ്ങുമെന്നുറപ്പിച്ച ഘട്ടത്തിൽ സെഞ്ച്വറിയുമായി പുറത്താകാതെ പുജാര(132*) വൻമതിൽ തീർത്തു. 257 പന്തുകൾ നേരിട്ട ഇന്നിങ്സിനൊടുവിൽ ആശങ്കയൊഴിഞ്ഞ് ഇന്ത്യക്ക് 27 റൺസിെൻറ കുഞ്ഞൻ ലീഡ്. സ്കോർ: ഇംഗ്ലണ്ട്: 246/10, ഇന്ത്യ: 273/10.
പുജാരക്ക് പിന്തുണയുമായി വിരാട് കോഹ്ലി മാത്രമാണ്(46) നിലയുറപ്പിച്ചത്. കോഹ്ലിയുമായി 92 റൺസും ഒമ്പതാം വിക്കറ്റിൽ ഇശാന്ത് ശർമയുമായി 32 റൺസും അവസാന വിക്കറ്റിൽ ബുംറയുമായി 46 റൺസും കൂട്ടുകെെട്ടാരുക്കിയത് ഇന്ത്യൻ ഇന്നിങ്സിെൻറ നെട്ടല്ലായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ ആറു റൺസെടുത്തു. ഒാപണർമാർ ഇത്തവണയും താളം കണ്ടെത്താതെ യാണ് പുറത്തായത്.
ശിഖർ ധവാനും(23), ലോകേഷ് രാഹുലും (19) പുറത്തായതിനു ശേഷമാണ് കോഹ്ലിയും പുജാരയും രക്ഷാപ്രവർത്തനം ഏറ്റെടുക്കുന്നത്. എന്നാൽ, കോഹ്ലി മടങ്ങിയതോടെ പുജാരക്ക് പിന്തുണനൽകാൻ ആർക്കുമായില്ല. രഹാനെ(11) പന്ത് (0)പാണ്ഡ്യ(4), അശ്വിൻ(1), ഷമി(0) എന്നിവർ വന്നേപലെ മടങ്ങി. ഒടുവിൽ മാനം കാത്തത് അവസന നിമിഷം പുജാരക്ക് പിന്തുണ നൽകിയ ഇശാന്ത് ശർമയും(14), ബുംറയുമാണ്(6).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.