ബർമിങ്ഹാം: ‘ഇറ്റ്സ് കമിങ് ഹോം’ -കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇംഗ്ലീഷുകാരുടെ ചുണ്ടിലെ വരികളാണ്. റഷ്യ വേദിയായ ഫുട്ബാൾ ലോകകപ്പിന് ടീമിനെ പറഞ്ഞയക്കാനും നാലാം സ്ഥാനക്കാരായി വരവേൽക്കാനും പതിറ്റാണ്ടുകൾക്കുമുേമ്പ രക്തത്തിൽ അലിഞ്ഞ വരികൾ അവർ ഏറ്റുചൊല്ലി. പക്ഷേ, ഫുട്ബാൾ ലോകകപ്പ് ഇക്കുറിയും ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയില്ല. പക്ഷേ, ‘കമിങ് ഹോം’ ഇംഗ്ലീഷുകാർ കൈവിടുന്നില്ല. ഫുട്ബാൾ കഴിയുേമ്പാഴേക്കും സ്വിച്ചിട്ടപോലെ അവർ മാറ്റിപ്പിടിച്ചു -‘ക്രിക്കറ്റ് കമിങ് ഹോം’. 2019 ജൂൺ-ജൂൈലയിൽ ഇംഗ്ലണ്ടും വെയിൽസും വേദിയാവുന്ന ഏകദിന ലോകകപ്പ് ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്നുവെന്നു മാത്രമല്ല, അവർ കിരീടവും അണിയുമെന്ന് പാടിപ്പഠിപ്പിക്കുകയാണ് ഇംഗ്ലണ്ടുകാർ. അതിനുള്ള ഡ്രസ്റിഹേഴ്സലാണ് അവർക്ക് ഇന്നു മുതൽ. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതുള്ള ഇന്ത്യയും ഏകദിന റാങ്കിങ്ങിൽ ഒന്നാമതുള്ള ഇംഗ്ലണ്ടും തമ്മിലെ അഞ്ചു ടെസ്റ്റുകളടങ്ങിയ പോരാട്ടത്തിന് ഇന്ന് ടോസ് വീഴുേമ്പാൾ അങ്ങനെ കുറെ സവിശേഷതകളുണ്ട്. 10 മാസത്തിനപ്പുറം ലോകകപ്പിെൻറ വേദിയാവുന്ന മൈതാനങ്ങളിൽ ഇന്ത്യയെ പിടിച്ചുകെട്ടിയാൽ ഇംഗ്ലണ്ടിെൻറ കന്നിക്കിരീടസ്വപ്നം വിദൂരമല്ലെന്ന് വിശ്വസിക്കുന്നവരാണ് ഇംഗ്ലീഷ് ക്രിക്കറ്റ് പണ്ഡിറ്റുകൾ ഏറെയും.
ചരിത്രമെഴുതാൻ കോഹ്ലിപ്പട...
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, ഏഷ്യക്കു പുറത്ത് ഒരേയൊരു ടെസ്റ്റ് പരമ്പരയേ ഇന്ത്യക്ക് നേടാനായിട്ടുള്ളൂ. അതാവെട്ട, 2016ൽ കരീബിയൻ മണ്ണിൽ വിൻഡീസിനെതിരെ നാലു ടെസ്റ്റുകളുടെ പരമ്പരയിൽ 2-0ത്തിനും. 2013 മുതൽ 19 ടെസ്റ്റുകളിൽ 12ലും ജയിച്ചെങ്കിലും അവയിലേറെയും സ്വന്തം മണ്ണിലോ അയൽനാടുകളിലോ ആയിരുന്നു. കോഹ്ലിപ്പട വിജയയാത്ര തുടരുേമ്പാഴും ഉപഭൂഖണ്ഡത്തിനു പുറത്തെ മണ്ണിൽ പതറുന്നുവെന്ന പരാതി പരിഹരിക്കാനുള്ള മാർഗമാണ് ഇൗ പരമ്പര. ആ ലക്ഷ്യം നേടാൻ അരയും തലയും മുറുക്കി കോഹ്ലിയും സംഘവും തയാറെടുത്തുകഴിഞ്ഞു.
മികച്ച ബാറ്റിങ് ലൈനപ്പുണ്ടെങ്കിലും കരുത്തുറ്റ ഇംഗ്ലീഷ് പേസിനെയും ചൂടിനെയും അതിജയിക്കുന്നതിന് അനുസരിച്ചാവും ഇന്ത്യയുടെ വിജയസാധ്യതകൾ. വെറ്ററൻ ബൗളർമാരായ സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സനും നല്ല തുടക്കംകുറിച്ചാൽ ആതിഥേയരുടെ പ്ലാനുകൾക്ക് വേഗം കൈവരും. ഒാപണറായ മുരളി വിജയ്-രാഹുൽ കൂട്ടിനൊപ്പം കോഹ്ലി, പുജാര, രഹാനെ മധ്യനിര ഫോമിലേക്കുയർന്നാൽ ഇന്ത്യയും രക്ഷപ്പെടും. ക്യാപ്റ്റൻ കോഹ്ലിയുടെ ഇംഗ്ലീഷ് ദുർമേദസ്സ് മാറ്റുകകൂടി പരമ്പരയുടെ ലക്ഷ്യമാണ്. 2014ൽ ഇവിടെയെത്തിയപ്പോൾ അഞ്ച് ടെസ്റ്റിലായി 134 റൺസ് മാത്രമാണ് കോഹ്ലി നേടിയത്. നായകനായി നാലു വർഷത്തിനിപ്പുറം കോഹ്ലിയെത്തുേമ്പാൾ അതെല്ലാം മാറുമെന്ന് മുൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനും കോച്ച് രവി ശാസ്ത്രിയും ഉറപ്പുനൽകുന്നു.
കോഹ്ലി ചലഞ്ച്
ഒാപണിങ്
കൂട്ടുകെട്ട് കണക്കുകൾ:
1-ധവാൻ-വിജയ് (34 ഇന്നിങ്സ്, 1779 റൺസ്, 44.18 ശരാശരി).
2-വിജയ്-രാഹുൽ (20 ഇന്നിങ്സ്, 471 റൺസ്, 23.55%)
3-ധവാൻ-രാഹുൽ (9 ഇന്നിങ്സ്, 581 റൺസ്, 64.55%)
ബൗളിങ്
മെരുക്കാൻ ഇംഗ്ലണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.