സെൻറ് ലൂസിയ: വമ്പൻ സ്കോറുകളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ ആൻറി ക്ലൈമാക്സ്. പരമ്പരയിലെ മുൻ മത്സരങ്ങളി ൽ 418, 371, 364, 263 എന്നിങ്ങനെ വമ്പൻ ടോട്ടൽ പടുത്തുയർത്തിയിരുന്ന ഇംഗ്ലണ്ട് അഞ്ചാം ഏകദിനത്തിൽ വെറും 113 റൺസിന് കൂടാരം ക യറി. പിറകെ ഒരിക്കൽക്കൂടി ക്രിസ് ഗെയ്ൽ സിക്സുകളുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയപ്പോൾ വെസ്റ്റിൻഡീസ് 227 പന്ത് ബാക്കിയിരിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ കളി ജയിച്ചു. രണ്ടു ടീമുകളുംകൂടി 40.2 ഒാവർ മാത്രമാണ് ബാറ്റ് ചെയ്തത്. ഇതോടെ പരമ്പര 2-2ന് സമനിലയിലായി. ഒരു കളി മഴമൂലം ഉപേക്ഷിച്ചിരുന്നു.
5.1 ഒാവറിൽ 21 റൺസിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസർ ഒഷേൻ തോമസിെൻറ തകർപ്പൻ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ തകർത്തത്. ജാസൺ ഹോൾഡർ, കാർലോസ് ബ്രാത്വൈറ്റ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടിയപ്പോൾ ഷെൽഡൻ കോട്രൽ ഒരു വിക്കറ്റ് സ്വന്തമാക്കി. ആദ്യം മുതൽ പരുങ്ങിയ ഇംഗ്ലണ്ട് മുൻനിരയിൽ മിക്കവർക്കും തുടക്കം കിട്ടിയിട്ടും മുതലാക്കാനായില്ല. 23 റൺസ് വീതമെടുത്ത അലക്സ് ഹെയിൽസും ജോസ് ബട്ലറുമായിരുന്നു ടോപ്സ്കോറർമാർ. ക്യാപ്റ്റൻ ഒായിൻ മോർഗൻ (18), ബെൻ സ്റ്റോക്സ് (15), മുഇൗൻ അലി (12), ജോണി ബെയർസ്റ്റോ (11) എന്നിവരും രണ്ടക്കം കടന്നു. അഞ്ചിന് 111 എന്ന നിലയിൽനിന്ന് രണ്ടു റൺസ് ചേർക്കുന്നതിനിടെ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റ് കൂടി നഷ്ടമായി. ഇതിൽ നാലു വിക്കറ്റും തോമസിനായിരുന്നു.
കുഞ്ഞുലക്ഷ്യത്തിലേക്ക് പാഡുകെട്ടിയിറങ്ങിയ വിൻഡീസ് നിരയിൽ ഗെയ്ൽ ഒരിക്കൽക്കൂടി കൊടുങ്കാറ്റായപ്പോൾ വിൻഡീസ് അനായാസം ലക്ഷ്യത്തിലെത്തി. 27 പന്തിൽ ഒമ്പതു സിക്സും അഞ്ചു ബൗണ്ടറിയും പായിച്ച ഗെയ്ൽ 77 റൺസടിച്ചു. വെടിക്കെട്ട് സെഞ്ച്വറി നേടിയ രണ്ടു കളികളിലും ടീം പരാജയപ്പെട്ടതിെൻറ നിരാശ മായ്ക്കുന്നതായി ഗെയ് ലിന് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ പരമ്പരയിലെ അവസാന മത്സരത്തിലെ വിജയവും മാൻ ഒാഫ് ദ സീരീസ് പട്ടവും. പരമ്പരയിലെ നാലു കളികളിൽ 316 പന്തിൽനിന്ന് 134.17 ശരാശരിയിൽ 39 സിക്സടക്കം 424 റൺസാണ് ‘യൂനിവേഴ്സ് ബോസ്’ അടിച്ചുകൂട്ടിയത്. ഒാഷേൻ തോമസാണ് മാൻ ഒാഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.