സെൻറ് ലൂസിയ: വിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആശ്വാസ ജയം. പരമ്പര നേ രത്തെ കൈവിട്ട് മാനം കാക്കാനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാമത്തെയും അവസാനത്തെയും ടെസ്റ് റിൽ ആതിഥേയരെ ഒരുദിനം ബാക്കിയിരിക്കെ 232 റൺസിന് തോൽപിച്ചു. ഇതോടെ 2-1നാണ് ഇംഗ്ലീഷ് പടക്കെതിരെ വിൻഡീസ് പരമ്പര സ്വന്തമാക്കിയത്.
നീണ്ട 10 വർഷത്തിനൊടുവിലാണ് വിസ്ഡൻ േട്രാഫി വിൻഡീസ് തിരിച്ചുപിടിക്കുന്നത്. 485 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യം വിൻഡീസിെൻറ മുന്നിൽെവച്ചാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ ജോറൂട്ട് രണ്ടാം ഇന്നിങ്സ് ഡിക്ലേർ ചെയ്യുന്നത്. ഏറെക്കുറെ അപ്രാപ്യമായ വിജയലക്ഷ്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ 252 റൺസിന് വിൻഡീസ് പുറത്തായി.
സ്കോർ: ഇംഗ്ലണ്ട്-277, 361/5, വിൻഡീസ്-154, 252/10. കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ റോസ്റ്റൺ ചേസ് (102) സെഞ്ച്വറിയുമായി പുറത്താകാതെ നിന്നെങ്കിലും പിന്തുണക്കാൻ ആരുമുണ്ടായില്ല. 18 വിക്കറ്റ് വീഴ്ത്തിയ വിൻഡീസ് ബൗളർ കീമർ റോച്ചാണ് പ്ലയർ ഒാഫ് ദി സീരീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.