നാലിന്​ 230; നിലയുറപ്പിക്കാൻ ഇംഗ്ലണ്ട്​

ലണ്ടൻ: ഇരു ടീമും ഓരോ ജയം നേടിയതോശട ​ൈഫനലായി മാറിയ മൂന്നാം ടെസ്​റ്റിൽ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്​ അതിജാഗ്രത വിനയായി. ടോസ്​ നഷ്​ടപ്പെട്ട്​ ക്രീസിലിറങ്ങിയ ഇംഗ്ലീഷുകാർ​ നാലുവിക്കറ്റിന്​  230 റൺസെന്ന നിലയിലാണ്​. 

ജോ റൂട്ട്​ (17), ബെൻ സ്​റ്റോക്​സ്​ (20), ഒാപണർമാരായ റോറി ബേൺസ്​ (57), ഡൊമനിക്​ സിബ്​ലി (0) എന്നിവരുടെ വിക്കറ്റുകളാണ്​ നഷ്​ടമായത്​. ആദ്യ ഒാവറിൽ തന്നെ സിബ്​ലി, കെമർ റോഷി​​െൻറ പന്തിൽ വിക്കറ്റിന്​ മുന്നിൽ കുരുങ്ങി പുറത്തായതോടെ ഞെട്ടിയ ഇംഗ്ലണ്ടിനെ റോറി ബേൺസാണ്​ രക്ഷ​ിച്ചത്​. 

പ്രതി​േരാധിച്ച്​ ബാറ്റുവീശിയ ബേൺസിന്​ പിന്തുണയായി റൂട്ടും, പിന്നാലെ സ്​റ്റോക്​സുമെത്തി. പക്ഷേ, ഇരുവർക്കും മികച്ച ഇന്നിങ്​സ്​ കളിക്കാനായില്ല. രണ്ടാം ടെസ്​റ്റിലെ വിജയ ശിൽപിയായിരുന്നു സ്​റ്റോക്​സ്​. 

ഒലി പോപും (77 നോട്ടൗട്ട്​), ജോസ്​ ബട്​ലറും (46നോട്ടൗട്ട്​) ആണ്​ ക്രീസിൽ. ഒന്നാമിന്നിങ്​സിൽ ഭേദപ്പെട്ട സ്​കോർ നേടി വിൻഡീസിനെ സമ്മർദ്ദത്തിലാക്കാനാകും ഇംഗ്ലണ്ടി​​െൻറ ശ്രമം. 

വിൻഡീസ്​ നിരയിൽ അൽസാരി ജോസഫിന്​ പകരം റകിം കോൺവാളും, ഇംഗ്ലണ്ടിൽ ക്രോളി, സാം കറൻ എന്നിവർക്ക്​ പകരം ജൊഫ്ര ആർച്ചർ, ജെയിംസ്​ ആൻഡേഴ്​സ്​ എന്നിവർ തിരിച്ചെത്തി.   

Tags:    
News Summary - england westindies third test -cricket news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.