ബിർമിങ്ഹാം: ചാമ്പ്യൻസ് േട്രാഫിയിൽ പാകിസ്താനെതിരായ തകർപ്പൻ ജയത്തിനു പിന്നാലെ വെറ്ററൻ താരം യുവരാജ് സിങ്ങിന് അഭിനന്ദനവുമായി ക്യാപ്റ്റൻ വിരാട് കോഹ്ലി. പാകിസ്താനെതിരെ യുവരാജിെൻറ ബാറ്റിങ് ക്ലബിനുവേണ്ടിയുള്ള പ്രകടനംപോലെ തോന്നിച്ചുവെന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം. 32 പന്തിൽ 53 റൺസെടുത്ത് യുവരാജ് സിങ് വെടിക്കെട്ട് വീര്യം പുറത്തെടുത്ത മത്സരത്തിൽ പാകിസ്താനെതിരെ 124 റൺസിെൻറ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
‘‘യുവരാജ് ബാറ്റ് ചെയ്യുേമ്പാർ മറുഭാഗത്ത് നിന്ന് ആസ്വദിക്കുകയായിരുന്നു ഞാൻ. ക്ലബിനുവേണ്ടി കളിക്കുന്നപോലെയായിരുന്നു അദ്ദേഹത്തിെൻറ ശൈലി. 50 റൺസെടുത്തുനിൽക്കുേമ്പാഴും ഫ്രീയായി ബാറ്റുവീശാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എെൻറ സമ്മർദം കുറച്ചത് യുവരാജ് സിങ്ങാണ്. ഫുൾടോസ് പന്തുകളെയും യോർക്കറുകളെയും സിക്സറിലേക്കും ഫോറിലേക്കും പറത്തിയ പ്രകടനം തികച്ചും അമ്പരപ്പിക്കുന്നതായിരുന്നു’’ -കോഹ്ലി പറഞ്ഞു.
ഹാർദിക് പാണ്ഡ്യയുടെ ബാറ്റിങ് പ്രേത്യകം എടുത്തുപറയേണ്ടതാണെന്നും അവസാന നിമിഷങ്ങളിലെ തകർപ്പൻ പ്രകടനമാണ് സ്കോർ 300ലേക്കെത്തിച്ചതെന്നും കോഹ്ലി കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യൻ ഫീൽഡിങ്ങിൽ നായകൻ സന്തുഷ്ടനായിരുന്നില്ല. ‘‘ബാറ്റിങ്ങിൽ 10ൽ ഒമ്പത് മാർക്ക് നൽകാനാവുമെങ്കിലും പാകിസ്താനെതിരെ ഇന്ത്യൻ ഫീൽഡിങ്ങിന് ആറു മാർക്ക് മാത്രേമ നൽകാനാവൂ. പരിശീലനം നന്നായി നടത്തിയിരുന്നെങ്കിലും ഫീൽഡിങ്ങിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. നിരവധി ക്യാച്ചുകൾ നഷ്പ്പെടുത്തി. അടുത്ത മത്സരത്തിൽ വീഴ്ചകൾ പരിഹരിച്ച് കളത്തിലിറങ്ങും’’ -കോഹ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.