കാൺപുർ: അവസാനക്കാരെന്ന നാണക്കേട് ഒഴിവാക്കാനുള്ള പോരാട്ടത്തിൽ ഗുജറാത്തിനെതിരെ ഡൽഹിക്ക് ജയം. 196 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹി ശ്രേയസ് അയ്യരുടെ (57 പന്തിൽ 96) വെടിക്കെട്ടിെൻറ കരുത്തിലാണ് അഞ്ചാം ജയം സ്വന്തമാക്കിയത്. സ്കോർ: ഗുജറാത്ത് 195/5 (20), ഡൽഹി 197/8 (19.4).
അത്ര നല്ല തുടക്കമായിരുന്നില്ല ഡൽഹിയുടേത്. സ്കോർബോർഡിൽ 15 റൺസെത്തിയപ്പോഴേക്കും സഞ്ജു സാംസണും (11) ഋഷഭ് പന്തും (നാല്) മടക്കയാത്ര നടത്തി. മൂന്നാം വിക്കറ്റിൽ കരുൺ നായരെ (15 പന്തിൽ 30) കൂട്ടുനിർത്തി അയ്യർ നടത്തിയ രക്ഷാപ്രവർത്തനമാണ് ഡൽഹിക്ക് പ്രതീക്ഷ നൽകിയത്.
ഋഷഭ് പന്തിന് പുറമെ സാമുവൽസും (ഒന്ന്) ആൻഡേഴ്സണും (ആറ്) റണ്ണൗട്ടായി. കമ്മിൻസ് 13 പന്തിൽ 24 റൺസ് നേടി വിജയത്തിലേക്ക് സംഭാവന നൽകി.
നേരേത്ത 39 പന്തിൽ 69 റൺസ് നേടിയ ആരോൺ ഫിഞ്ചിെൻറ പ്രകടനത്തിെൻറ മികവിലാണ് ഗുജറാത്ത് മികച്ച ടോട്ടൽ കണ്ടെത്തിയത്. ദിനേഷ് കാർത്തികും (28 പന്തിൽ 40) ഇഷാൻ കിഷനും (25 പന്തിൽ 34) മികച്ച പിന്തുണ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.