ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടി ക്ലബായ വെസ്റ്റേൺ സ്റ്റോംസിനായി മിന്നുന്ന പ്രകടനം തുടരുന്ന ഇന്ത്യൻ ലേഡി സൂപ്പർ താരം സ്മൃതി മന്ദാന ട്വൻറി20 ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി സ്വന്തമാക്കി മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു.
ഇംഗ്ലീഷ് സൂപ്പർ ലീഗിൽ ലങ്കാഷെയര്‍ തണ്ടേഴ്സിനെതിരെ വെറും 61 പന്തില്‍ സെഞ്ച്വറി തികച്ച മന്ദാനയുടെ ബാറ്റിൽനിന്ന് 12 ബൗണ്ടറികളും നാലു സിക്സറുകളും പിറന്നു. താരത്തിെൻറ മികവിൽ ലങ്കാഷെയര്‍ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റുകളും എട്ടു പന്തുകളും ശേഷിക്കെ വെസ്റ്റേണ്‍ സ്റ്റോംസ് മറികടന്നു.
ഇംഗ്ലീഷ് ലീഗില്‍ ഒരു ഇന്ത്യക്കാരി നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. മികച്ച ഫോമിൽ തുടരുന്ന താരം കഴിഞ്ഞ ദിവസം വനിത ട്വൻറി20യിലെ ഏറ്റവും വേഗമേറിയ അർധശതകത്തിെൻറ റെക്കോഡിനൊപ്പമെത്തിയിരുന്നു. സ്ഥിരതയാർന്ന പ്രകടനം കാഴ്ചെവക്കുന്ന താരം മുൻ മത്സരങ്ങളിൽ 48, 37, 52*, 43* എന്നിങ്ങനെ റൺസ് എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.