കറാച്ചി: 10 വർഷങ്ങൾക്കുശേഷം പാകിസ്താനിൽ വിരുന്നെത്തിയ ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരം മഴയിൽ ഒലിച്ചുപോയി. പാകിസ്താൻ x ശ്രീലങ്ക പരമ്പരയിലെ ആദ്യ മത്സരമാണ് ശക്തമായ മഴമൂലം ടോസിടാൻ പോലുമാകാതെ ഉപേക്ഷിച്ചത്. 2009 മാർച്ചിലെ പര്യടനത്തിനിടെ ലാഹോറിൽ ലങ്കൻ ടീം സഞ്ചരിച്ച ബസിനുനേരെ ഭീകരാക്രമണമുണ്ടായതിനെ തുടർന്നാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു പാകിസ്താൻ ഒറ്റപ്പെട്ടത്.
2015ൽ സിംബാബ്വെ ടീം ഒരു ട്വൻറി20 മത്സരത്തിന് എത്തിയതല്ലാതെ മറ്റ് ടീമുകളൊന്നും പാക് മണ്ണിൽ കളിച്ചില്ല. ഇൗ ഒറ്റപ്പെടൽ അവസാനിപ്പിച്ചാണ് ശ്രീലങ്ക പത്തുവർഷത്തിനുശേഷം പാക് മണ്ണിലെത്തിയത്.
എന്നാൽ, സുരക്ഷാ കാരണങ്ങളുടെ പേരിൽ ലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നയടക്കമുള്ള 10 സീനിയർ താരങ്ങൾ പിൻവാങ്ങി. പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങൾ തിങ്കളാഴ്ചയും ബുധനാഴ്ചയുമായി കറാച്ചി നാഷനൽ സ്റ്റേഡിയത്തിൽ വെച്ചുതന്നെ നടക്കും. ഇരുടീമുകളും മൂന്ന് മത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പരയും കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.