ന്യൂഡൽഹി: ലോകേഷ് രാഹുലിനെയും അജിൻക്യ രഹാനെയെയും ഇന്ത്യൻ ക്രിക്കറ്റ് മാനേജ്മെൻറ് ശരിയായി ഉപയോഗപ്പെടുത്തുന്നില്ലെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇംഗ്ലണ്ടിനെതിരായ പരമ്പര കൈവിട്ടതിനു പിന്നാലെയാണ് ഗാംഗുലിയുടെ വിമർശനം.
‘‘ശക്തരായ കളിക്കാരുണ്ടായിരുന്നിട്ടും ടീമിന് കരുത്ത് തെളിയിക്കാനാവുന്നില്ല. മുൻനിര താരങ്ങൾ സ്കോർ ചെയ്യാതെ പുറത്താവുേമ്പാൾ ബാക്കിയുള്ളവർ വിയർക്കുന്നത് പതിവു കാഴ്ചയാണ്. രാഹുലിനെയും രഹാനെയെയും എന്തിനാണ് പുറത്തുനിർത്തുന്നത്. ഒരു മത്സരത്തിൽ പരാജയപ്പെടുേമ്പാഴേക്കും രാഹുലിനെ പുറത്തുനിർത്തുന്നു. നാലും അഞ്ചും സ്ഥാനങ്ങളിൽ ഇരുവരെയും പരിഗണിക്കണം. ആറാമനായി ദിനേശ് കാർത്തിക് അല്ലെങ്കിൽ എം.എസ്. ധോണി, ഏഴാമനായി ഹാർദിക് പാണ്ഡ്യ എന്നിങ്ങനെയായിരിക്കണം ലൈനപ്പ്. ശക്തമായ മധ്യനിരയൊരുക്കാതെ ഇന്ത്യക്ക് ലോകകപ്പ് പ്രതീക്ഷിക്കേണ്ടതില്ല’’ -ഗാംഗുലി പറഞ്ഞു.
സുരേഷ് റെയ്നക്ക് പിൻഗാമിയെ കണ്ടെത്താൻ സമയമായെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ‘‘റെയ്നയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയെട്ട. ആ സ്ഥാനത്തേക്ക് അതിലും മികച്ച കളിക്കാർ ഇപ്പോഴുണ്ട്. റെയ്ന ഒരുപാട് കാലമായില്ലേ കളിക്കുന്നു. ഏറെ റൺസ് നേടിയിട്ടുണ്ടെങ്കിലും വിദേശമണ്ണിൽ അത്രയൊന്നുമില്ല. ഇന്ത്യ മുന്നോട്ടാണ് നോക്കേണ്ടത്’’ -മുൻ നായകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.