ന്യൂഡൽഹി: ഇന്ത്യൻ ടീമിലെത്താൻ യുവതാരങ്ങൾ കാത്തുനിൽക്കുന്നുണ്ടെന്നും മഹേന്ദ്ര സിംഗ് ധോണിയുടെ കാര്യത്തിൽ സെ ലക്ടർമാർ പ്രായോഗിക തീരുമാനം എടുക്കേണ്ട സമയമാണിതെന്നും മുൻ ഇന്ത്യൻ ഓപണർ ഗൗതം ഗംഭീർ. വെസ്റ്റ് ഇൻഡീസ് പര്യടനത്ത ിനായുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷൻ പാനൽ ഞായറാഴ്ച യോഗം ചേരുന്നുണ്ട്. വികാരങ്ങൾ മാറ്റിനിർത്തേണ്ട സമയമാണിതെന്ന് ഗംഭീർ സെലക്ടർമാരോട് ആവശ്യപ്പെട്ടു.
ധോണി ഭാവിയിലേക്ക് നോക്കേണ്ടത് പ്രധാനമാണ്. ധോണി നായകനായിരുന്നപ്പോൾ അദ്ദേഹം ഭാവിലേക്ക് നോക്കിയിരുന്നു. മൈതാനം വലുതാണ് എന്നതിനാൽ എനിക്കും സചിനും സെവാഗിനും സിബി സീരീസ് കളിക്കാൻ കഴിയില്ലെന്ന് ധോണി ആസ്‌ട്രേലിയയിൽ വെച്ച് പറഞ്ഞത് ഞാൻ ഓർക്കുന്നു.വൈകാരികതയേക്കാൾ പ്രായോഗിക തീരുമാനങ്ങൾ എടുക്കേണ്ടത് അത്യാവശ്യമാണ്. റിഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ തുടങ്ങിയവരെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കണം.
ഇന്ത്യയുടെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായി ധോണിയുണ്ടെങ്കിലും ഇന്ത്യൻ വിജയങ്ങളുടെ എല്ലാ ക്രെഡിറ്റും ധോണിക്ക് നൽകുന്നത് അന്യായമാണെന്നും ഗംഭീർ അഭിപ്രായപ്പെട്ടു. സ്ഥിതിവിവരക്കണക്കുകൾ നോക്കുകയാണെങ്കിൽ ധോണി മികച്ച ക്യാപ്റ്റനാണ്. എന്നാൽ മറ്റ് ക്യാപ്റ്റൻമാർ മോശമാണെന്ന് ഇതിനർത്ഥമില്ല. സൗരവ് ഗാംഗുലി മികച്ച ക്യാപ്റ്റനായിരുന്നു. ഞങ്ങൾ ഗാംഗുലിക്ക് കീഴിൽ വിദേശത്ത് വിജയിച്ചു. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പരയും ആസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പരയും ഞങ്ങൾ നേടിയിട്ടുണ്ട്. ധോണി നമുക്ക് രണ്ട് ലോകകപ്പുകൾ നേടിയിട്ടുണ്ട് എന്നത് ശരിയാണ്, പക്ഷേ വിജയത്തിന് എല്ലാ ക്രെഡിറ്റും ക്യാപ്റ്റന് നൽകുന്നത് ശരിയല്ല. അത് ലഭിക്കാത്തപ്പോൾ വിമർശിക്കുന്നതും ശരിയല്ല-ഗംഭീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.