അരങ്ങേറ്റ ഇന്നിങ്സിൽ സെയ്നി മാൻ ഓഫ് ദ മാച്ചാവുമ്പോൾ മനസ്സുനിറഞ്ഞ് ചിരിക്കുക യായിരുന്നു മുൻ ഇന്ത്യൻ താരവും പാർലമെൻറ് അംഗവുമായ ഗൗതം ഗംഭീർ. സെയ്നിയെ കണ്ടെത്തി ഇന്ത്യൻ ടീമോളമെത്തിച്ച ഒരു രക്ഷിതാവിെൻറ സംതൃപ്തി. ഹരിയാനയിലെ ഗ്രാമത്തിൽനിന്നു കണ്ടെത്തിയ താരത്തെ രഞ്ജി ടീമിലെടുക്കുേമ്പാൾ എതിർത്ത ബിഷൻ സിങ് ബേദിക്കും ചേതൻ ചൗഹാനും ഒരു കൊട്ടുകൊടുത്തായിരുന്നു ഗംഭീറിെൻറ സന്തോഷ ട്വീറ്റ്.
‘‘അഭിനന്ദനങ്ങൾ നവദീപ് സെയ്നി. പന്തെറിയുംമുേമ്പ നീ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു (ബേദിയുടെയും ചൗഹാെൻറയും). നിെൻറ അരങ്ങേറ്റത്തിലൂടെതന്നെ അവരുടെ മിഡ്ൽ സ്റ്റംപുകൾ തെറിച്ചു. അവൻ ഫീൽഡിൽ ഇറങ്ങുംമുേമ്പ വിധിയെഴുതാൻ ഒരുങ്ങിയവരാണവർ. നാണക്കേട്’’ -സെയ്നിയുടെ അരങ്ങേറ്റത്തിനു പിന്നാലെ വന്ന ഗംഭീറിെൻറ ട്വീറ്റും വൈറലായി. ആറു വർഷം മുമ്പ് 2013ലായിരുന്നു സെയ്നി ഡൽഹി ടീമിലെത്തുന്നത്. ഹരിയാനക്കാരനായ സെയ്നിയുടെ ബൗളിങ് മികവിനെക്കുറിച്ച് സുഹൃത്ത് വഴി അറിഞ്ഞ ഗംഭീർ ഡൽഹി ടീമിെൻറ നെറ്റ്സിൽ പന്തെറിയാനായി വിളിപ്പിച്ചു. റബർ പന്തിൽ കൂലിക്ക് ക്രിക്കറ്റ് കളിച്ചുനടന്ന യുവതാരം അങ്ങനെ ഗംഭീറിെൻറ ഇഷ്ടക്കാരനായി.
രഞ്ജി ടീം പ്രഖ്യാപിക്കുേമ്പാൾ സെയ്നിയെയും ഡൽഹി ടീമിൽ ഉൾപ്പെടുത്തണമെന്ന് ഗംഭീർ വാശിപിടിച്ചു. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറായിരുന്ന ചൗഹാനും ബിഷൻ സിങ് ബേദിയും ഉടക്കിയെങ്കിലും വാശിയിൽ ഒട്ടുംകുറവില്ലാത്ത ഗംഭീർ പിടിവിട്ടില്ല. അങ്ങനെ വിദർഭക്കെതിരെ ഫസ്റ്റ്ക്ലാസിൽ അരങ്ങേറ്റംകുറിച്ചു. ഇപ്പോൾ ഡൽഹി ബൗളിങ്ങിെൻറ നെട്ടല്ല്. 43 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ 120 വിക്കറ്റ്.
2017-18 രഞ്ജി ട്രോഫിയിൽ ഡൽഹിയെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക സാന്നിധ്യം. ഹരിയാനയിലെ പ്രാദേശിക ക്രിക്കറ്റിൽ ഒതുങ്ങുമായിരുന്ന യുവതാരം ഇന്ത്യയുടെ നീലക്കുപ്പായത്തിലെത്തുേമ്പാൾ ഗംഭീറിെൻറ ദീർഘവീക്ഷണത്തിെൻറ വിജയം കൂടിയാണ്. ‘‘എെൻറ ജീവിതവും വിജയവും ഗൗതംഭായിയോട് കടപ്പെട്ടതാണ്. ഞാൻ ഒന്നുമായിരുന്നില്ല. എല്ലാം അദ്ദേഹം നേടിയതാണ്’’ -രണ്ടുവർഷം മുമ്പത്തെ സെയ്നിയുടെ വാക്കുകൾ ഇപ്പോഴും പ്രസക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.