ന്യൂഡൽഹി: അംബേദ്കറെ അപമാനിച്ചു കൊണ്ടുള്ള ട്വിറ്റർ സന്ദേശത്തിൽ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യ. താനല്ല അത്തരമൊരു ട്വീറ്റിട്ടതെന്നും തെൻറ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നാണ് സന്ദേശമെത്തിയതെന്നുമാണ് താരം നൽകിയിരിക്കുന്ന വിശദീകരണം. രാജസ്ഥാൻ കോടതി പാണ്ഡ്യക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയതിന് പിന്നാലെയാണ് ഇന്ത്യൻ താരത്തിെൻറ വിശദീകരണം.
തന്നെക്കുറിച്ച് നിരവധി വ്യാജവാർത്തകളാണ് പ്രചരിക്കുന്നത്. അംബേദ്കറിനെ അപമാനിക്കുന്ന ട്വീറ്റ് പോസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുകയാണ്. അത്തരമൊരു സന്ദേശം ഞാൻ ട്വിറ്ററിലിട്ടിട്ടില്ല. തെൻറ പേരും ചിത്രവും ഉപയോഗിച്ചുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് സന്ദേശമെത്തിയതെന്ന് ഹാർദ്ദിക് കുറിച്ചു.
അംബേദ്കറെയും ഇന്ത്യൻ ഭരണഘടനയെയും താൻ ബഹുമാനിക്കുന്നുണ്ട്. കോടതിയിലും ഇതുസംബന്ധിച്ച് തെൻറ വിശദീകരണം സമർപ്പിക്കുമെന്നും ഹാർദ്ദിക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.