സൺറൈസേഴ്സ് ഹൈദരാബാദിെൻറ കഴിഞ്ഞ ആറുവർഷത്തെ െഎ.പി.എൽ പ്രകടനത്തെ രണ്ടു ഘട്ട ങ്ങളായി വിശേഷിപ്പിക്കാം. 2013, 2014, 2015 വർഷങ്ങളിൽ ശരാശരി പ്രകടനവും 2016, 2017, 2018 വർഷങ്ങളിൽ മികച ്ച പ്രകടനവും. 2016ൽ ചാമ്പ്യന്മാരായ ഹൈദരാബാദ് അടുത്തവർഷം പ്ലേഒാഫിലും കഴിഞ്ഞതവണ ഫൈ നലിലുമെത്തി. ഡേവിഡ് വാർനറുടെ അഭാവത്തിലും 2018ലെ ടീമിെൻറ പ്രകടനം ഗംഭീരമായിരുന്ന ു.
ടീം ഹൈദരാബാദ്
കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), മാർട്ടിൻ ഗപ്റ്റിൽ, ഡേവിഡ് വാർനർ, ജോണി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, റിക്കി ഭുയി, ദീപക് ഹുഡ, മുഹമ്മദ് നബി, യൂസുഫ് പത്താൻ, ശാകിബുൽ ഹസൻ, അഭിഷേക് ശർമ, വിജയ് ശങ്കർ, ശ്രീവത്സ് ഗോസ്വാമി, വൃദ്ധിമാൻ സാഹ, ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ, ഖലീൽ അഹ്മദ്, ബേസിൽ തമ്പി, റാഷിദ് ഖാൻ, സന്ദീപ് ശർമ, ബില്ലി സ്റ്റാൻലേക്, ടി. നടരാജൻ, ശഹ്ബാസ് നദീം.
ഹെഡ് കോച്ച്: ടോം മൂഡി. അസി. കോച്ച്: സൈമൺ ഹെൽമറ്റ്. ബൗളിങ് കോച്ച്: മുത്തയ്യ മുരളീധരൻ. മെൻറർ: വി.വി.എസ്. ലക്ഷ്മൺ.
കരുത്ത്
മുൻനിര ബാറ്റിങ്ങും ബൗളിങ് ഡിപ്പാർട്മെൻറുമാണ് ടീമിെൻറ കരുത്ത്. കഴിഞ്ഞതവണ ഡേവിഡ് വാർനറുടെ അഭാവത്തിൽ വെട്ടിത്തിളങ്ങിയ നായകൻ കെയ്ൻ വില്യംസണായിരുന്നു ടീമിെൻറ തുറുപ്പുശീട്ട്.
ഇത്തവണ വാർനർ തിരിച്ചെത്തുന്നത് ടീമിെൻറ പ്രഹരശേഷി ഇരട്ടിയാക്കും. കൂടാതെ ജോണി ബെയർസ്റ്റോ, മാർട്ടിൻ ഗപ്റ്റിൽ എന്നിവരിൽ ഒരാൾ കൂടി ഒാപണിങ്ങിനെത്തിയാൽ മുൻനിര കൂടുതൽ കരുത്തുറ്റതാവും. െഎ.പി.എല്ലിലെ ഏറ്റവും മികച്ച ബൗളിങ് നിരയാണ് ഹൈദരാബാദിെൻറത്. ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ, ഖലീൽ അഹ്മദ്, ബേസിൽ തമ്പി, സന്ദീപ് ശർമ എന്നീ ഇന്ത്യൻ പേസർമാരുടെ നിരതന്നെ മറ്റേതു ടീമിനെയും അസൂയപ്പെടുത്തുന്നതാണ്. ഒപ്പം റാഷിദ് ഖാെൻറ സ്പിൻ ഇന്ദ്രജാലം കൂടിയാവുേമ്പാൾ ഹൈദരാബാദിനെതിരെ സ്കോറിങ് ദുഷ്കരമാവും.
ദൗർബല്യം
മധ്യനിരയുടെ ഫോമില്ലായ്മയാണ് ടീമിെൻറ പ്രധാന പ്രശ്നം. മനീഷ് പാണ്ഡെ ഫോമിലാണെങ്കിലും അങ്ങനെയല്ലാത്ത യൂസുഫ് പത്താനും ദീപക് ഹൂഡയുമാണ് കൂട്ടിനുള്ളത് എന്നതാണ് ടീമിനെ അലട്ടുന്നത്. വിജയ് ശങ്കറിെൻറ വരവ് ആശ്വാസം പകരും. മികച്ച വിദേശ പേസർമാരുടെ അഭാവവും ടീമിനുണ്ട്. ബില്ലി സ്റ്റാൻലേക് മാത്രമാണ് ഇൗ വിഭാഗത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.