ഹൈദരാബാദ്: െഎ.പി.എൽ 12ാം സീസണിലെ ഏറ്റവും വിനാശകാരികളായ ഒാപണിങ് ജോടി എന്ന വിേശ ഷണം ഹൈദരാബാദിെൻറ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ഒരിക്കൽക്കൂടി അരക്കിട്ട ുറപ്പിച്ചപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് ഒമ്പതു വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തു. ആദ്യ അഞ്ചു കളികളിൽ നാലും ജയിച്ച കൊൽക്കത്തയുടെ തുടർച്ചയായ അഞ്ചാം പരാജയമാണിത്. ഹാട്രിക് തോൽവിക്കുശേഷം കഴിഞ്ഞകളിയിൽ വിജയവഴിയിൽ തിരിച്ചെത്തിയ ഹൈദരാബാദിന് തുടർച്ചയായ രണ്ടാം ജയമായി.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയുടെ ഇന്നിങ്സ് 20 ഒാവറിൽ എട്ടിന് 159ൽ ഒതുക്കിയ ഹൈദരാബാദ് അഞ്ച് ഒാവർ ബാക്കിയിരിക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തുകയായിരുന്നു. 43 പന്തിൽ നാലു സിക്സും ഏഴു ഫോറുമടക്കം 80 റൺസുമായി പുറത്താവാതെ നിന്ന ബെയർസ്റ്റോയും 38 പന്തിൽ അഞ്ചു സിക്സും മൂന്നു ബൗണ്ടറിയുമടക്കം 67 റൺസെടുത്ത വാർണറും ടീമിനെ അനായാസം വിജയതീരത്തെത്തിച്ചു. ഇരുവരും ഒാപണിങ് വിക്കറ്റിൽ 74 പന്തിൽ 131 റൺസാണ് ചേർത്തത്.
വാർണർ പുറത്തായ ശേഷമെത്തിയ നായകൻ കെയ്ൻ വില്യംസൺ എട്ടു റൺസുമായി ബെയർസ്റ്റോക്കൊപ്പം പുറത്താവാതെനിന്നു. ബെയർസ്റ്റോക്ക് രണ്ടുവട്ടം ജീവൻ നൽകിയ കൊൽക്കത്ത ഫീൽഡർമാരും ഹൈദരാബാദ് വിജയത്തിൽ സംഭാവന നൽകി. സ്പിന്നർമാരായ സുനിൽ നരെയ്ൻ (നാല് ഒാവറിൽ 34), കെ.സി. കരിയപ്പ (രണ്ട് ഒാവറിൽ 34), പിയൂഷ് ചൗള (മൂന്ന് ഒാവറിൽ 38) എന്നിവർ കൈയയച്ച് റൺസ് നൽകിയതാണ് കൊൽക്കത്തക്ക് തിരിച്ചടിയായത്.
നേരത്തേ, ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഹൈദരാബാദിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹ്മദിെൻറയും രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറിെൻറയും ബൗളിങ്ങാണ് കരുത്തായത്. ക്രിസ് ലിൻ (45), റിങ്കു സിങ് (30), നരെയ്ൻ (25) എന്നിവരുടെ ഇന്നിങ്സുകളാണ് കൊൽക്കത്തക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. വെടിക്കെട്ടുകാരൻ ആന്ദ്രെ റസൽ ഒമ്പതു പന്തിൽ രണ്ടു സിക്സടക്കം 15 റൺസടിച്ചെങ്കിലും അധികം തുടരാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.