സചിനും ഗാംഗുലിയും ലോകത്തെ ഏറ്റവും മികച്ച ബൗളർമാരെ നേരിട്ടവർ -ചാപ്പൽ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും മികച്ച പേസ്​ ബൗളിങ്​ നിരയെ നേരിട്ടവരായിരുന്നു സചിൻ ടെണ്ടുൽകറും സൗരവ്​ ഗാംഗുലിയുമെന്ന്​ മുൻ ആസ്​ട്രേലിയൻ ഇതിഹാസം ഇയാൻ ചാപ്പൽ. രോഹിത്​ ശർമ-വിരാട്​ കോഹ്​ലി കൂട്ടിനെ ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബാറ്റിങ്​ സഖ്യമായി ആരാധകർ വിശേഷിപ്പിക്കുന്നതിനിടെയാണ്​ ചാപ്പലി​​െൻറ തിരുത്ത്​. 15 വർഷത്തോളം കാലം ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റിങ്​ കൂട്ടു​െകട്ടായി നിലയുറപ്പിച്ച ഗാംഗുലി-സചിൻ സഖ്യത്തോളം ആരും വരില്ല.

ഏറ്റവും മികച്ച പേസ്​ ബൗളിങ്​ ഡിപാർടുമ​െൻറുകളെയാണ്​ ഇവർ നേരിട്ടത്​. പാകിസ്​താ​​െൻറ വസിം അക്രം, വഖാർ യൂനിസ്​, വിൻഡീസി​​െൻറ കട്​ലി ആംബ്രോസ്​, കോട്​നി വാൽഷ്​, ആസ്​ട്രേലിയയുടെ ​െഗ്ലൻ മഗ്രാത്​​, ബ്രെറ്റ്​ ലീ, ദക്ഷിണാഫ്രിക്കയുടെ അല്ലൻ ഡൊണാൾഡ്​, ഷോൺ പോള്ളക്ക്​, ശ്രീലങ്കയുടെ ലസിത്​ മലിംഗ, ചാമിന്ദ വാസ്​ എന്നീ ഏറ്റവും മിടുക്കരായ ​പേസ്​ നിരയായിരുന്നു അവർക്കെതിരെ പന്തെറിഞ്ഞത്​.

മുൻ പാകിസ്​താൻ പേസ്​ ഇതിഹാസമായ ഇമ്രാൻഖാൻ പറഞ്ഞപോലെ ‘എതിരാളിയുടെ വലിപ്പംകൂടി അറിഞ്ഞ ശേഷമേ ആരെയും വിലയിരുത്താനാവൂ’. നേരിട്ട എതിരാളിയുടെ മികവ്​ അളക്കു​േമ്പാൾ സചിൻ ടെണ്ടുൽകറും സൗരവ്​ ഗാംഗുലിയുമാണ്​ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ്​ കൂട്ടുകെട്ട്​’ -ചാപ്പൽ പറഞ്ഞു. അതേസമയം, ഏകദിനവും ട്വൻറി20യും ഉൾപ്പെടുന്ന വൈറ്റ്​ ബാൾ ക്രിക്കറ്റിൽ കോഹ്​ലി- രോഹിത്​ മികച്ച കോമ്പിനേഷനാണെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. സചിനും ഗാംഗുലിയും ട്വൻറി20 മത്സരങ്ങൾ കാര്യമായി കളിച്ചി​ട്ടില്ലെന്നതാണ്​ കാരണം. എപ്പോഴും മികച്ച ക്രിക്കറ്റർമാരെ കാണാൻ ഭാഗ്യം ലഭിച്ചവരാണ്​ ഇന്ത്യൻ ആരാധകരെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - Ian Chappell picks the best limited-overs combination for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.