മെൽബൺ: കോവിഡ് 19 ഭീതിയിൽ കായികലോകത്തെ സുപ്രധാന ടൂർണമെൻറുകളിൽ പലതും മാറ്റിവെ ക്കുകേയാ റദ്ദാക്കുകേയാ ചെയ്തെങ്കിലും ട്വൻറി20 ക്രിക്കറ്റ് ലോകകപ്പിെൻറ ഭാവി അനി ശ്ചിതത്വത്തിൽ തുടരുകയാണ്.
ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ആസ്ട്രേലിയയിൽ നടക്കേ ണ്ട ടൂർണമെൻറിെൻറ കാര്യത്തിൽ ധിറുതിപ്പെട്ട് തീരുമാനം കൈക്കൊള്ളാൻ ഒരുക്കമല്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി.
ആസ്ട്രേലിയൻ സർക്കാറുമായി കൂടിയാലോചിച്ച് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ച് ടൂർണമെൻറ് പദ്ധതി പ്രകാരം നടത്താൻ തന്നെയാണ് തീരുമാനമെന്ന് ഐ.സി.സി വക്താവ് സ്കൈ സ്പോർട്സിനോട് പറഞ്ഞു.
കോവിഡിനെ ചെറുക്കാൻ ആസ്ട്രേലിയ ആറുമാസത്തേക്ക് കൂടി അതിർത്തി അടച്ചിടാൻ തീരുമാനിച്ചതോടെ ലോകകപ്പ് അടുത്തവർഷത്തേക്ക് മാറ്റുകയോ അല്ലെങ്കിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുമെന്ന് അഭ്യൂഹമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.