തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി-20 മത്സരം നടക്കാനിരിക്കുന്ന കാര്യവട്ടത്തെ ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം ബി.സി.സി.ഐ--ഐ.സി.സി ഉന്നതസംഘം പരിശോധിക്കും. ഐ.സി.സി മാച്ച് റഫറി ജവഗല്‍ ശ്രീനാഥ്, ബി.സി.സി.ഐ അഴിമതിവിരുദ്ധ സമിതി തലവന്‍ എന്‍. എസ് വിര്‍ക്ക്, ബി.സി.സി.ഐ ജനറല്‍ മാനേജര്‍ എം.വി. ശ്രീധര്‍, സൗത്ത് സോണ്‍ ക്യൂറേറ്റര്‍ പി.ആര്. വിശ്വനാഥന് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച ഗ്രൗണ്ട് പരിശോധിക്കാനെത്തുന്നത്. നവംബർ ഏഴിനാണ് മത്സരം. നേരത്തെ ബി.സി.സി.ഐ സംഘം ഗ്രൗണ്ടിലെ സൗകര്യങ്ങളിൽ സംതൃപ്തി അറിയിച്ചിരുന്നു. ഐ.സി.സി സംഘം ആദ്യമായാണ് ഗ്രീൻഫീൽഡിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.