ദുബൈ: ആസ്ട്രേലിയക്കും ന്യൂസിലൻഡിനുമെതിരായ ഏകദിന പരമ്പര വിജയത്തിനു പിന്നാലെ െഎ.സി.സി റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് മുന്നേറ്റം. ടീം റാങ്കിങ്ങിൽ ഇംഗ്ലണ്ടിനു പിന്നിൽ (126 റേറ്റിങ് പോയൻറ്) ഇന്ത്യ (122) രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ ബാറ്റിലും ബൗളിങ്ങിലും വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും ഒന്നാം നമ്പർ കൈവിടാതെ മുന്നോട്ട്.
ബാറ്റിങ്ങിൽ എം.എസ്. ധോണിയാണ് കാര്യമായ നേട്ടം കൊയ്തത്. കഴിഞ്ഞവർഷം തീരെ നിറംമങ്ങിയ ധോണി ഒാസീസിലും ന്യൂസിലൻഡിലും മികച്ച പ്രകടനവുമായി മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി. പുതിയ പട്ടികയിൽ 17ാമതാണ് സ്ഥാനം.
ബൗളിങ്ങിൽ യുസ്വേന്ദ്ര ചഹലും (ഒരുസ്ഥാനം കയറി അഞ്ചാമത്), ഭുവനേശ്വർ കുമാറും (ആറ് സ്ഥാനം മുന്നേറി 17ാമത്) എന്നിവരാണ് നേട്ടം കൊയ്തത്. ലോകകപ്പിന് മുമ്പായി ഡൗൺ അണ്ടറിൽ പരമ്പര ജയിച്ച് ആത്മവിശ്വാസമുയർത്തിയ ഇന്ത്യ ഇനി ആസ്ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.