ലണ്ടൻ: 2019 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യമൽസരം ജൂൺ നാലിന്. ദക്ഷിണാഫ്രിക്കയായിരിക്കും ഇന്ത്യയുടെ എതിരാളികൾ. ഇംഗ്ലണ്ടിൽ മെയ് 30 മുതൽ ജൂലൈ 14 വെരയാണ് ലോകകപ്പ് നടക്കുന്നത്. മൽസരത്തിെൻറ പൂർണമായ ഫിക്ചർ ഏപ്രിൽ 30നകം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മൽസരം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ജൂൺ രണ്ടിനാണ് ഇന്ത്യയുടെ ആദ്യമൽസരം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, െഎ.പി.എല്ലിന് ശേഷം ലോകകപ്പിന് മുമ്പായി ഇന്ത്യൻ താരങ്ങൾക്ക് 15 ദിവസത്തെ വിശ്രമം നൽകണമെന്ന് ലോധ കമ്മിറ്റി നിർദേശിച്ചിരുന്നു. ഇതാണ് ഇന്ത്യയുടെ മൽസരം രണ്ട് ദിവസം നീളാൻ കാരണം.
മാർച്ച് 29 മുതൽ മെയ് 19 വരെയാണ് െഎ.പി.എൽ മൽസരങ്ങൾ നടക്കുന്നത്. ഇതാണ് ഇന്ത്യയുടെ ലോകകപ്പ് മൽസരം ജൂൺ നാലിലേക്ക് മാറ്റാൻ കാരണമെന്ന് മുതിർന്ന ബി.സി.സി.െഎ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇന്ത്യയുടെ ആദ്യ മൽസരം സംബന്ധിച്ച് െഎ.സി.സി യോഗത്തിൽ ധാരണയിലായതായും അദ്ദേഹം പറഞ്ഞു. 2011 ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യ 2015ലെ ലോകകപ്പിൽ സെമിഫൈനലിലും കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.