കേരളത്തിലെ ഫുട്ബാൾ ഫാൻസിന് അർജൻറീന പോലെയാണ് ക്രിക്കറ്റ് പ്രേമികൾക്ക് ദക്ഷിണാഫ ്രിക്ക. ഓരോ ലോകകപ്പിലും കിരീടത്തിനായി കാത്തിരിക്കും, മുറവിളി കൂട്ടും, ഫാൻ ഫൈറ്റ് നടത ്തും. പേക്ഷ, മികച്ച ടീമുണ്ടെങ്കിലും എവിടെയെങ്കിലും വഴുതിവീഴും. ഒരുപേക്ഷ, ക്രിക്കറ്റ് ഭൂപടത്തിൽ ഇന്ത്യെയന്ന ടീം ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ തെരുവുകളിൽ ദക്ഷിണാഫ്ര ിക്കൻ ഫ്ലക്സുകൾ നിരന്നേനെ. ഇന്ത്യ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള ടീമാ ണ് ദക്ഷിണാഫ്രിക്ക. പേക്ഷ, കപ്പടിക്കണമെങ്കിൽ 11 പേർ പോരാ. 12ാമൻ കൂടിയുണ്ട്, ഭാഗ്യം. ദൗർഭാ ഗ്യം കളിക്കുന്നതുകൊണ്ടാണ് പ്രോട്ടീസുകൾക്ക് കപ്പടിക്കാൻ കഴിയാത്തതെന്നാണ് ഭൂരി പക്ഷം ക്രിക്കറ്റ് ആരാധകരുടെയും വിശ്വാസം. ആ വിശ്വാസത്തിന്മേൽ ഉടലെടുത്ത സെൻറിമെൻറ്സാവാം ദക്ഷിണാഫ്രിക്കക്ക് കേരളത്തിൽപോലും ഇത്രയധികം ഫാൻസിനെ സമ്മാനിച്ചത്.
ഇക്കുറിയും പ്രതീക്ഷയുടെ ചിറകിലേറി ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിന് കന്നിക്കിരീടം അത്ര എളുപ്പമാവില്ല. ഏറ്റവും മികച്ച ബൗളിങ് നിരയും സ്ഥിരതയില്ലാത്ത ബാറ്റ്സ്മാൻമാരുമായാണ് ദക്ഷിണാഫ്രിക്ക വിശ്വപോരാട്ടത്തിനെത്തുന്നത്. 15 അംഗ ടീമിലെ എട്ടുപേർക്കും ഇത് കന്നി ലോകകപ്പ്.
ആശങ്കയുടെ ബാറ്റിങ് നിര കളി നിർത്തിയ എ.ബി ഡിവില്ലിയേഴ്സിനോ ഫോമില്ലാത്ത ഹാഷിം അംലക്കോ പകരംവെക്കാനൊരു താരമില്ലാത്തതാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയുടെ പ്രധാന പ്രശ്നം. എതിർടീമിനെ ഞെട്ടിക്കുന്ന ബാറ്റിങ് ലൈനപ്പുണ്ട്. പേക്ഷ, കാര്യമില്ല. അംല, ഡി കോക്ക്, ഡൂപ്ലസിസ്, ഡുമിനി, മില്ലർ, വാൻഡർ ഡസൻ, മർക്റാം... ഇവരിൽ ഡി കോക്കും ഡൂപ്ലസിസും ഒഴികെയുള്ള താരങ്ങളാരും സ്ഥിരത പുലർത്തുന്നില്ല.
ഏത് വലിയ ടീമിനെയും തോൽപിക്കാനും ചെറിയ ടീമിനു മുന്നിൽ തകർന്നടിയാനും സാധ്യതയുള്ള മധ്യനിരയാണ് അവരുടേത്. ഓപണറുടെ റോളിൽ ഡി കോക്കിന് കൂട്ടായി അംലയെത്തുമെന്നും മികച്ച തുടക്കം നൽകുമെന്നും മധ്യനിര അതേറ്റെടുക്കുമെന്നുമുള്ള വിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കൻ ഫാൻസ്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നാട്ടുകാർക്കു മുന്നിൽ നാണംകെട്ടെങ്കിലും ഏകദിന പരമ്പരയിൽ പാകിസ്താനെയും ലങ്കയെയും തകർത്തതിെൻറ ആത്മവിശ്വാസവും അവർക്കുണ്ട്.
ഈ മത്സരങ്ങളെല്ലാം ജയിച്ചത് ബൗളർമാരുടെ മിടുക്കുെകാണ്ടാണെന്നത് വേറൊരു സത്യം. ഷോൺ പൊള്ളോക്കും ലാൻസ് ക്ലൂസ്നറും ഒഴിച്ചിട്ട ഏഴാം നമ്പറിൽ സ്ഥിരതയുള്ള ഓൾറൗണ്ടറില്ലാത്തതാണ് മറ്റൊരു പ്രശ്നം. ഈ വിടവ് നികത്താൻ പെഹ്ലൂക്വയോക്കും മോറിസിനും കഴിയുമോ എന്ന് കണ്ടറിയണം.
ഡി കോക്കിന് ഇരട്ട ഭാരം ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനവുമായി ലോകകപ്പിലേക്ക് പോകുന്ന വിക്കറ്റ് കീപ്പർ ക്വിൻറൺ ഡിക്കോക്കാണ് പ്രോട്ടീസ് ബാറ്റിങ്ങിെൻറ നട്ടെല്ല്. പേക്ഷ, രണ്ടാമതൊരു വിക്കറ്റ് കീപ്പറെ കരുതിവെക്കാത്ത ദക്ഷിണാഫ്രിക്കൻ സെലക്ടർമാരുടെ തീരുമാനം ഡി കോക്കിന് സമ്മർദമുണ്ടാക്കും. ഡി കോക്കിന് പരിക്കേറ്റാൽ പകരം ആരെന്ന ചോദ്യമുയരുന്നു. പണ്ടെങ്ങോ കീപ്പിങ് ഗ്ലൗ ഇട്ട ഡേവിഡ് മില്ലറെയാണ് സെലക്ടർമാർ നോട്ടമിട്ടിരിക്കുന്നത്. ശ്രീലങ്കക്കെതിരായ ട്വൻറി20 മത്സരത്തിൽ മില്ലറെ വിക്കറ്റിനു പിന്നിൽ നിർത്തിയത് ഇത് മുൻകൂട്ടി കണ്ടാണ്.
ലോകോത്തര ബൗളിങ് ഐ.സി.സി റാങ്കിങ്ങിലെ ആദ്യ അഞ്ചു സ്ഥാനത്തുള്ള രണ്ടു ബൗളർമാർ, കഗിസോ റബാദയും ഇംറാൻ താഹിറും. പുതിയ കണ്ടുപിടിത്തം ലുങ്കി എൻഗിഡി, പരിചയസമ്പന്നൻ ഡെയ്ൽ സ്റ്റെയിൻ, ഇടൈങ്കയൻ സ്പിന്നർ തബ്റെയ്സ് ഷംസി. ആരെയും കൊതിപ്പിക്കുന്ന ബൗളിങ് നിരയാണ് ദക്ഷിണാഫ്രിക്കയുടേത്. ഇവർക്ക് പുറമെ ഓൾറൗണ്ടർമാരായ ഡുമിനിയും പെഹ്ലുക്വയോയും മോറിസും പ്രിട്ടോറിയസും. ഏതൊരു ടീമിനെയും 250 റൺസിൽ താഴെ പിടിച്ചുനിർത്താൻ കഴിവുള്ള ഈ ബൗളർമാരിൽ പ്രതീക്ഷവെച്ചാണ് ദക്ഷിണാഫ്രിക്ക കളിക്കിറങ്ങുന്നത്. അതിനൊപ്പം നിൽക്കാൻ ബാറ്റിങ് നിരക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ദക്ഷിണാഫ്രിക്കയുടെ സാധ്യതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.