പുെണ: 20 ഒാവർ ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായി ഒന്നാം റാങ്കിൽ നിൽക്കുേമ്പാഴും മൂന്നു സീസണിൽ താൻ കളിച്ച ടീം എന്തിനാണ് തന്നെ ഒഴിവാക്കിയതെന്ന് ഇംറാൻ താഹിറിന് ഇപ്പോഴും മനസ്സിലായിട്ടില്ല. മാത്രമല്ല, െഎ.പി.എൽ ലേലത്തിൽ ആരും ടീമിലുമെടുത്തില്ല. പക്ഷേ, റൈസിങ് പുണെ സൂപ്പർ ജയൻറ്സിെൻറ ഒാൾറൗണ്ടർ മിച്ചൽ മാർഷ് പരിക്കേറ്റ് പുറത്തായപ്പോൾ താഹിറിന് നറുക്കു വീണു.സ്റ്റീവൻ സ്മിത്തും മഹേന്ദ്രസിങ് ധോണിയുമുള്ള ടീമിൽ രണ്ടു മത്സരംകൊണ്ട് തെൻറ സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞു താഹിർ. ഇപ്പോൾ വിക്കറ്റ് വേട്ടയിൽ ഹൈദരാബാദിെൻറ അഫ്ഗാൻ താരം റാഷിദ് ഖാനെ മറികടന്ന് മുന്നിൽ കയറുകയും ചെയ്തു ഇൗ ലെഗ് സ്പിന്നർ.
ഡൽഹി ടീമിൽനിന്ന് ഒഴിവാക്കപ്പെടുകയും മറ്റാരും ലേലത്തിൽ എടുക്കാതിരിക്കുകയും ചെയ്തപ്പോൾ തകർന്നുപോയെന്ന് താഹിർ പറയുന്നു. െഎ.പി.എല്ലിൽ 36 വിക്കറ്റുകൾ വീഴ്ത്തി താഹിർ. തന്നെ ഒഴിവാക്കിയ ഡൽഹിക്കെതിരെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്തിറങ്ങുേമ്പാൾ പകവീട്ടലിെൻറ വീര്യമുണ്ട് താഹിറിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.