മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന മത്സരത്തിന് 17 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മധ്യനിര ബാറ്റ്സ്മാൻ കേദാർ ജാദവും ഷർദുൽ ഠാകുറും ടീമിൽ ഇടംപിടിച്ചു. ഏകദിന-ട്വൻറി20 സ്പെഷലിസ്റ്റുകളായി കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചഹലിനെയും െസലക്ടർമാർ ഉറപ്പിച്ചതോടെ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയും ഇത്തവണയും ടീമിലേക്ക് തിരിച്ചുവന്നില്ല. എന്നാൽ, ഏറെ നാൾ ടെസ്റ്റിൽ മാത്രം പന്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയെ ടീമിലുൾപ്പെടുത്തി.
വിരാട് കോഹ്ലി ക്യാപ്റ്റനായി ടീമിലേക്ക് തിരിച്ചെത്തും. ലങ്കക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യറെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. കൈക്ക് പരിക്കേറ്റതോടെയാണ് കേദാർ ജാദവ് ലങ്കക്കെതിരായ ടീമിൽനിന്ന് പുറത്താവുന്നത്. ടീമിലുണ്ടായിരുന്നെങ്കിലും ഷർദുൽ ഠാകുറിന് ലങ്കക്കെതിരെ ഒരു മത്സരത്തിൽപോലും കളത്തിലിറങ്ങാനായിരുന്നില്ല.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, എം.എസ്. ധോണി, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, അക്സർ പേട്ടൽ, ഷർദുൽ ഠാകുർ, ഭുവനേശ്വർ കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.