സിഡ്നി: ഇന്ന് മാനം തെളിയാതിരുന്നാൽ വാടുന്നത് ഇന്ത്യൻ താരങ്ങളുടെ മുഖങ്ങളായിരി ക്കും. തുടർച്ചയായ എട്ടാം ട്വൻറി20 പരമ്പരയെന്ന വലിയ നേട്ടത്തിന് മുന്നിൽ വിലങ്ങുതടിയായി എത്തിയ നിലക്കാത്ത മഴ ഇന്നെങ്കിലും മാറണം. ആസ്ട്രേലിയക്കെതിരെ സിഡ്നി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മൂന്നാമത്തെയും അവസാനത്തെയും ട്വൻറി20 പോരാട്ടത്തിന് ഇറങ്ങുേമ്പാൾ പരമ്പര കൈവിടാതിരിക്കണമെങ്കിൽ ഇന്ത്യക്കിന്ന് ജയിച്ചേ പറ്റൂ.
ആദ്യ മത്സരത്തിൽ ഒാസീസ് എടുത്ത സ്കോറിനേക്കാൾ അടിച്ചിട്ടും മഴ നിയമത്തിൽ നാലു റൺസിന് കോഹ്ലിപ്പട തോറ്റു. മികച്ച ബൗളിങ് പ്രകടനവുമായി തിരിച്ചുവരവിനൊരുങ്ങിയ രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. 1-0ത്തിന് മുന്നിൽ നിൽക്കുന്ന കങ്കാരുപ്പടക്കെതിരെ ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടാതെ നോക്കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.