നാഗ്പുർ: ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടക്കുന്ന ട്വൻറി20 പരമ്പരയുടെ ‘ഫൈനൽ’ ഞായറാ ഴ്ച. ആദ്യ മത്സരത്തിൽ ഇന്ത്യയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് ഞെട്ടി ച്ചുവെങ്കിലും രാജ്കോട്ടിൽ എട്ടു വിക്കറ്റിെൻറ രാജകീയ ജയവുമായി ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. ഇന്ന് ജയിക്കുന്നവരെ കാത്തിരിക്കുന്നത് പരമ്പരനേട്ടം. നായകൻ രോഹിത് ശർമയുടെ ബാറ്റ് മികവിലേക്കുയർന്നതിെൻറ ആശ്വാസത്തിലാണ് ആതിഥേയർ. ശ്രേയസ് അയ്യരും അവസരം മുതലാക്കിയെങ്കിലും ശിഖർ ധവാൻ, ഋഷഭ് പന്ത്, ലോകേഷ് രാഹുൽ എന്നിവർ പ്രതീക്ഷ നൽകുന്ന ഫോമിലേക്കുയർന്നിട്ടില്ല.
നിറംമങ്ങിയ പേസർ ഖലീൽ അഹ്മദിനെ മാറ്റി ശാർദൂൽ ഠാകുറിനെ കൊണ്ടുവന്നേക്കും. രണ്ടു മത്സരങ്ങളിലും ബെഞ്ചിലിരുന്ന മലയാളിതാരം സഞ്ജു സാംസൺ, മനീഷ് പാണ്ഡെ, രാഹുൽ ചഹർ എന്നിവർക്ക് അടുത്ത മാസം നടക്കാൻ പോകുന്ന വിൻഡീസിനെതിരായ പരമ്പരയിൽ അവസരം നൽകുമെന്നാണ് സൂചന. ബാറ്റിങ്ങിനു പുറമെ കീപ്പിങ്ങിലും ഡി.ആർ.എസ് എടുക്കുന്നതിൽവരെ മണ്ടത്തം കാണിക്കുന്ന പന്ത് വീണ്ടും വിമർശിക്കപ്പെടുന്നു.
രോഹിത്തും ചഹലും
റെക്കോഡിനരികിൽ
അന്താരാഷ്ട്ര കരിയറിൽ 400 സിക്സറുകൾ തികക്കുന്ന ആദ്യ ഇന്ത്യൻ താരമാകാൻ രോഹിത്തിന് രണ്ടു സിക്സുകൾ മാത്രം മതി. ക്രിസ് ഗെയ്ലും (534) ശാഹിദ് അഫ്രീദിയും (476) മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ച വെടിക്കെട്ടുവീരന്മാർ. നാഗ്പുരിൽ ഒരു വിക്കറ്റുകൂടി വീഴ്ത്താനായാൽ ട്വൻറി20യിൽ 50 വിക്കറ്റ് സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ചഹൽ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.