നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരെ പൂർണ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അവരുടെ തട്ടകത്തിൽ ട്വൻറി20 പരമ്പര 2-1 നേടിയതോടെ എതിരാളികളെ ഏതുഫോർമാറ്റിലും തോൽപിക്കാമെന്ന് ഒാരോ താരവും വിശ്വസിക്കുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനത്തിന് നോട്ടിങ്ഹാം െട്രൻഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ തുടക്കമാവുേമ്പാൾ, ട്വൻറി20പോലെ ജയത്തോടെ തുടക്കംകുറിക്കാനാവുമെന്ന് തന്നെയാണ് നായകൻ വിരാട് കോഹ്ലിയുടെ പ്രതീക്ഷ.
ഇന്ത്യക്ക് പക്ഷേ, കാര്യങ്ങൾ എളുപ്പമായിരിക്കില്ല. കുട്ടി ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് മുന്നിലായിരുന്നു ഇന്ത്യയുടെ സ്ഥാനമെങ്കിൽ ഏകദിനത്തിൽ കാര്യങ്ങൾ മറിച്ചാണ്. വൺഡേ േഫാർമാറ്റിൽ നിലവിൽ ഫസ്റ്റ് റാങ്കുകാരാണ് ഇംഗ്ലീഷുകാർ. അവസാന പരമ്പരയിൽ ആസ്ട്രേലിയയെ 6-ത്തിന് തോൽപിച്ചവർ. ഒരു മത്സരത്തിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിെല റെക്കേഡ് ടോട്ടലും (481/6) ഇംഗ്ലീഷുകർ നേടി. 242 റൺസിനായിരുന്നു അന്ന് ഇംഗ്ലണ്ടിെൻറ ജയം. ആസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് താരങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. 2015 ലോകകപ്പിനുശേഷം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ഉണർവാണ്. ആകെ 69 മത്സരത്തിൽ 46ഉം ജയിച്ചു. ജോസ് ബട്ട്ലർ, ജാസൺ റോയ്, അലക്സ് ഹെയ്ൽസ്, ജോണി ബെയർസ്റ്റോ, ഒയിൻ മോർഗൻ, ബെൻസ്റ്റോക്സ് എന്നിവർ ഫോമിലേക്കുയർന്നാൽ ഇന്ത്യക്ക് വിയർക്കേണ്ടിവരും.
എന്നാൽ, എല്ലാം താരങ്ങളും ഫോമിലാണെന്നതാണ് ഇന്ത്യക്ക് ആശ്വാസം. നേരത്തെ നിറംമങ്ങിയിരുന്ന ലോകേഷ് രാഹുലും െഎ.പി.എല്ലോടെ തിരിച്ചുവന്നു. അയർലൻഡിനെതിരെ 70 റൺസും ഇംഗ്ലണ്ടിനെതിരെ ആദ്യ ട്വൻറി20യിൽ പുറത്താകാതെ 101 റൺസും നേടിയത് തിരിച്ചുവരവിെൻറ അടയാളമാണ്. രോഹിത് ശർമ-ശിഖർ ധവാൻ ഒാപണിങ് േജാടിക്ക് പിറകിൽ താരത്തെ മൂന്നാമത് പരീക്ഷിച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലി നാലാമനായെത്താൻ സാധ്യതയുണ്ട്. പിന്നാലെ, സുരേഷ് റെയ്നയും എം.എസ്. ധോണിയും ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും. ബൗളിങ്ങിൽ ഇംഗ്ലണ്ടുകാർക്ക് ഇനിയും പിടികിട്ടാത്ത കുൽദീപ് യാദവാണ് ഇന്ത്യയുടെ തുറുപ്പുശീട്ട്. യാദവും ചഹലും പേസിൽ ഭുവനേശ്വറും ഉമേഷ് യാദവും ഒന്നിക്കുേമ്പാൾ ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കാൻ ഇവർ ധാരാളമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.