ഇന്ത്യക്ക് പരമ്പര; മോർഗ​െൻറ സെഞ്ചുറി പാഴായി

കട്ടക്ക്:  യുവനിര നിറംമങ്ങിയപ്പോള്‍ രക്ഷകരായത്തെിയ ‘വല്യേട്ടന്മാര്‍’ ഇന്ത്യക്ക് സമ്മാനിച്ചത് പരമ്പര വിജയം. ഇംഗ്ളണ്ടിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ 15 റണ്‍സിന്‍െറ ജയവുമായാണ് ആതിഥേയര്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയത്. ഏകദിന നായക പദവിയും ഒഴിഞ്ഞ എം.എസ്. ധോണിയും പഴയകാല ഫോമിലേക്കുയര്‍ന്ന യുവരാജ് സിങ്ങും ചേര്‍ന്ന് നാലാം വിക്കറ്റില്‍ അടിച്ചുകൂട്ടിയ 256 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 127 പന്തില്‍ യുവരാജ് സിങ് 150 റണ്‍സെടുത്തപ്പോള്‍ 122 പന്തില്‍ മഹേന്ദ്ര സിങ് ധോണിയെടുത്തത് 134 റണ്‍സ്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ആറ് വിക്കറ്റിന് 381 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളീഷുകാര്‍ നന്നായി പൊരുതിയെങ്കിലും നിശ്ചിത ഓവറില്‍ എട്ട്  വിക്കറ്റിന് 366 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
 81 പന്തില്‍ 102 റണ്‍സുമായി 49ാം ഓവര്‍ വരെ പൊരുതിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് സന്ദര്‍ശകരുടെ  ടോപ് സ്കോറര്‍. അഞ്ച് സിക്സും ആറു ഫോറുമടങ്ങിയതായിരുന്നു നായകന്‍െറ ഇന്നിങ്സ്. ഓപണര്‍ ജാസണ്‍ റോയി 82ഉം ജോ റൂട്ട് 54ഉം മുഊന്‍ അലി 55ഉം റണ്‍സ് നേടി. ആര്‍. അശ്വിന്‍ മൂന്നും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റ് വീഴ്ത്തി. യുവരാജാണ് കളിയിലെ കേമന്‍. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടക്കും.
 

സെല്‍ഫി സിക്സ്
ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരക്കു മുമ്പ് ‘സെല്‍ഫി വിഡിയോ’ ക്ളിപ്പില്‍  ധോണി യുവരാജിനോട് ഒരുകാര്യം പറഞ്ഞിരുന്നു. സാഹചര്യമൊത്താല്‍ ഇനിയും സിക്സര്‍ പറത്തുമെന്ന്. ആ വാക്കുകള്‍ വെറുംവാക്കായില്ല. ഇംഗ്ളണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ‘മഹി’ ആറ് സിക്സര്‍ പറത്തി. ഏകദിനത്തില്‍ 200 സിക്സറുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സ്വന്തമാക്കി.  യുവിയും ധോണിയും സെഞ്ച്വറിപ്പൂരം കുറിച്ചപ്പോള്‍ ഇംഗ്ളണ്ട് ബൗളര്‍മാര്‍ക്ക് ബൗണ്ടറിയില്‍നിന്നും പന്ത് പെറുക്കാനെ നേരമുണ്ടായിരുന്നുള്ളൂ. ഇതോടെ വിരമിക്കാന്‍ സമയമായെന്ന് മുറവിളികൂട്ടുന്നവര്‍ക്കുള്ള ചുട്ടമറുപടിയായി ഇരുവരുടെയും കട്ടക്ക് ഇന്നിങ്സ്.
എണ്ണംപറഞ്ഞ മൂന്നു സിക്സും 21 ഫോറും യുവി അടിച്ചെടുത്തപ്പോള്‍ ധോണിയുടെ വക ആറ് സിക്സും 10 ഫോറുമായിരുന്നു. മൂന്നിന് 25 എന്നനിലയില്‍ തകര്‍ന്ന ഇന്ത്യയെ ഈ വെറ്ററന്‍ താരങ്ങള്‍ മാരത്തണ്‍ പാര്‍ട്ണര്‍ഷിപ്പില്‍ കൈപിടിച്ചുയര്‍ത്തിയത് വമ്പന്‍ സ്കോറിലേക്കാണ്. ഒടുവില്‍ ടീം ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ നേടിയത് 381 റണ്‍സ്.  പഴയ കാലത്തെ ഓര്‍മിപ്പിച്ച വല്യേട്ടന്മാരുടെ ബാറ്റിങ് വിരുന്ന് കാണികളില്‍ ആവേശമുയര്‍ത്തി. അവസാന പത്തോവറില്‍ മാത്രം 120 റണ്‍സാണ് പിറന്നത്.
ബരാബതി സ്റ്റേഡിയത്തില്‍ ഒരുമിച്ചുകൂടിയ ആരാധകര്‍ വിരാട് കോഹ്ലിയെന്ന ആക്രമണകാരിയുടെ ബാറ്റിങ് കാണാനായിരുന്നു എത്തിയിരുന്നത്. എന്നാല്‍, കാണികള്‍ക്ക് വിരുന്ന് സമ്മാനിച്ചത് യുവി-മഹി വല്ളേ്യട്ടന്മാരായിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന് ആദ്യഘട്ടത്തില്‍ തീരുമാനം ശരിയെന്ന് തോന്നിയിരിക്കാം. ലോകേഷ് രാഹുലും(5) ശിഖര്‍ ധവാനും (11) ക്യാപ്റ്റന്‍് കോഹ്ലിയും (8) പെട്ടെന്ന് പുറത്തായപ്പോള്‍ ഇംഗ്ളണ്ട് നിര സന്തോഷിച്ചു. 4.4 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 25-3. മൂന്ന് വിക്കറ്റും കൊയ്തത് ക്രിസ് വോക്സ്. അപകടകാരിയായ വോക്സിനെ 14 പന്തില്‍ വെറുതെ വിട്ട ധോണി കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ തീ ആളിക്കത്താന്‍ അധികം സമയം വേണ്ടിവന്നില്ല. നാലാം വിക്കറ്റില്‍ ഒന്നിച്ചത്തെിയ പഴകാല ജോടികള്‍ ടീമിന്‍െറ രക്ഷക്കത്തെുകയായിരുന്നു.  
 

നേട്ടം പലവിധം
തിരിച്ചു വരവ് ഗംഭീരമാക്കിയ യുവിയുടേത് ഇത് 14ാം സെഞ്ച്വറിയായിരുന്നു. 2011ലോകകപ്പിനു ശേഷം ആദ്യ ശതകവും. ഇംഗ്ളണ്ടിനെതിരെ യുവരാജിന്‍െറ നാലാമത്തേതും  സ്വന്തം മണ്ണില്‍ ഏഴാമത്തെയും ശതകമാണിത്.  ധോണിയുടേത് പത്താം ഏകദിന സെഞ്ച്വറിയും. 2013ല്‍ ആസ്ട്രേലിയക്കെതിരെ മൊഹാലിയിലായിരുന്നു താരത്തിന്‍െറ അവസാന സെഞ്ച്വറി.
ഇംഗ്ളണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ടോട്ടലാണിത്. ക്രിസ് വോക്സിന്‍െറ പന്തില്‍ വിക്കറ്റിന് പിന്നില്‍ ജോസ് ബട്ലര്‍ പിടിച്ചാണ് യുവി മടങ്ങിയത്ലിയാം പ്ളങ്കറ്റിന്‍െറ പന്തില്‍ ഡേവിഡ് വില്ലിക്ക് ക്യാച്ച് നല്‍കി ധോണിയും പുറത്തായി. ഹാര്‍ദിക് പാണ്ഡ്യയും (19) രവീന്ദ്ര ജദേജയും (16) പുറത്താവാതെ നിന്നു.
പന്തെടുത്ത ബൗളര്‍മാരെല്ലാവരും തല്ലുവാങ്ങി. ലിയാം പ്ളങ്കറ്റ് 91ഉം ജെയ്ക് ബാള്‍ 80ഉം ബെന്‍സ്റ്റോക് 79ഉം റണ്‍സ് വഴങ്ങി. ക്രിസ് വോക്സ് 60 റണ്‍സ് വഴങ്ങിയെങ്കിലും നാലുവിക്കറ്റ് വീഴ്ത്തി. പ്ളങ്കറ്റ് രണ്ടുവിക്കറ്റും വീഴ്ത്തി.
നാലാം വിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച കൂട്ടുകെട്ടാണ് ധോണിയുടേതും യുവിയുടേതും. 1998ല്‍ ബരാബതിയില്‍ തന്നെ മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജയും സിംബാബവേക്കെതിരെ നേടിയ 275 റണ്‍സാണ് റെക്കോഡ്.

Tags:    
News Summary - india-england one day series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.