ഉപദേഷ്ടാക്കളുടെ നടുവിലാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയും കൂട്ടുകാരും. ഒാരോ കളി കഴിയുേമ്പാഴേക്കും ഉപദേഷ്ടാക്കൾ പലവഴി തലപൊക്കും. ബാറ്റിങ്ങും ബൗളിങ്ങും ഇഴകീറി പരിശോധിച്ച് ഉപദേശം സൗജന്യമായി വിളമ്പുന്ന ഇവരാണ് ടീം ഇന്ത്യക്ക് ഇപ്പോൾ വലിയ തലവേദന. മുൻ താരങ്ങളിൽനിന്ന് കമേൻററ്ററുടെ കുപ്പായമിട്ടവർ, കളിനിർത്തി വെറുതെ ഇരിക്കുന്നവർ, വിദേശ താരങ്ങൾ, ഇവർക്കു പുറമെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിൽ ഉറഞ്ഞുതുള്ളുന്ന ആരാധകരും. ഇംഗ്ലണ്ട് പര്യടനത്തിലെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് കഴിഞ്ഞതോടെ പുതിയ ഉപദേശങ്ങളുമായി സജീവമായി. ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്ലി ഒറ്റക്ക് പൊരുതിയപ്പോൾ, ടീം എന്ന നിലയിൽ ഇന്ത്യൻ ബാറ്റിങ്നിരയുടെ പരാജയം ചൂണ്ടിക്കാണിച്ചാണ് ഉപദേശം സജീവമാകുന്നത്. ടീം തെരഞ്ഞെടുപ്പും ബാറ്റിങ് ഒാർഡർ നിശ്ചയിച്ചതും ബൗളിങ് സ്പെൽ നിർണയവുമെല്ലാം ചർച്ചയായതോടെ രണ്ടാം ടെസ്റ്റിനുമുമ്പ് ടീം ഇന്ത്യ ആകെ കൺഫ്യൂഷനിലാണ്. നിർണായകമായ രണ്ടാം ടെസ്റ്റിന് നാളെ ലോഡ്സിൽ ടോസ് വീഴുേമ്പാൾ ടീമിൽ എന്തെല്ലാം മാറ്റം വേണം.
ആരെ തള്ളണം, ആരെ കൊള്ളണം? ലൈനപ്പിലെ മാറ്റങ്ങളെക്കുറിച്ച് ചർച്ച മുറുകുേമ്പാൾ ക്യാപ്റ്റൻ കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും ആരുടെ ഉപദേശത്തിന് ചെവികൊടുക്കും. തുടർച്ചയായി നിറംമങ്ങുന്ന ഒാപണർ ശിഖർ ധവാനും പ്രതീക്ഷകൾക്കൊത്ത് ഉയരാൻ വിഷമിക്കുന്ന അജിൻക്യ രഹാനെയും സൃഷ്ടിക്കുന്ന തലവേദന. കൗണ്ടിയിലെ മോശം പ്രകടനത്തിെൻറ പേരിൽ ടീമിനു പുറത്തായ ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പുജാര. വിക്കറ്റ് കീപ്പിങ്ങിൽ ചോർച്ചയുള്ള കൈകളുമായി നിരാശയായ ദിനേഷ് കാർത്തിക്. അരങ്ങേറാൻ അവസരം കാത്തിരിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്.
തള്ളാനും കൊള്ളാനുമാവാതെ രഹാനെ കോഹ്ലിയുടെ വൈസ് ക്യാപ്റ്റനാണ് അജിൻക്യ രഹാനെ. പക്ഷേ, പദവിക്കൊത്ത ഉത്തരവാദിത്തബോധം ഉപനായകൻ കാണിക്കുന്നില്ലെന്നാണ് കണക്കുകൾ പറയുന്നത്. അവസാന ഏഴ് ടെസ്റ്റിൽ 10.72 ശരാശരി മാത്രമുള്ള താരത്തിന് ഇനിയും അവസരം നൽകുന്നതിെൻറ ഒൗചിത്യം ചോദ്യംചെയ്യുകയാണ് ടീമുമായി അടുപ്പമുള്ള ഒരു മുൻ താരം. ബർമിങ്ഹാം ടെസ്റ്റിൽ രണ്ട് അവസരം ലഭിച്ചപ്പോഴും 15, 2 റൺസുമായാണ് താരം മടങ്ങിയത്. രണ്ടു തവണയും പുറത്തായത് ഒാഫ്സൈഡിന് പുറത്തായി പറന്ന പന്തിൽ മോശം ഷോട്ടിന് മുതിർന്നുതന്നെ. ‘‘ഒരു വൈസ് ക്യാപ്റ്റനൊത്ത ആത്മവിശ്വാസമല്ല രഹാനെയുടേത്. ഒരു തരത്തിലും ഇത് ടീമിനെ തുണക്കില്ല’’ -ടീമുമായി ബന്ധപ്പെട്ട ഒരാളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ലേഡ്സിലും രഹാനെയുണ്ടാവും. നാലു വർഷം മുമ്പ് ഇംഗ്ലണ്ടിലെത്തിയപ്പോഴത്തെ തിരിച്ചുവരവാണ് ആരാധകരുടെ അടുത്ത പ്രതീക്ഷ. നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റിൽ 32ഉം 24ഉം റൺസെടുത്ത രഹാനെ, ലോഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ സെഞ്ച്വറിയോടെ (103) തിരിച്ചുവന്നപ്പോൾ ടീമിനും ആത്മവിശ്വാസമായെന്നത് ചരിത്രം. ‘ലോഡ്സിലെ ആ ഇന്നിങ്സ് രഹാനെയുടെ പ്രതിഭാസ്പർശമുള്ളതായിരുന്നു. രണ്ടാം ടെസ്റ്റിനുമുമ്പായി രഹാനെയുമായി സംസാരിച്ചു. ഷോട്ട് സെലക്ഷനിൽ അദ്ദേഹത്തിന് ആത്മവിശ്വാസമില്ലെന്നത് തെറ്റാണ്. വലിയ ഇന്നിങ്സുകൾ അനിവാര്യ സമയത്ത് വരും’’ -രഹാനെയുടെ കോച്ചുകൂടിയായി പ്രവീൺ ആംറെയുടെ വാക്കുകൾ. രഹാനെ കൂടുതൽ ദൃഢനിശ്ചയത്തോടെ കളിക്കണമെന്ന് ഒാർമപ്പെടുത്തുന്നത് മുൻ നായകൻ സൗരവ് ഗാംഗുലിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.