ബിർമിങ്ഹാം: ഇംഗ്ലീഷ് മണ്ണിലെ ടെസ്റ്റ് പരമ്പരക്ക് ബുധനാഴ്ച തുടക്കം കുറിക്കാനിരിക്കെ കണ്ണുകളെല്ലാം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയിലേക്കാണ്. 2014ൽ ഇവിടെ വന്നുപോയ കോഹ്ലിയല്ല മുന്നിലുള്ളത്. എം.എസ്. ധോണി നായകനായ ഇന്ത്യൻ സംഘം 3-1ന് പരമ്പര കീഴടങ്ങി മടങ്ങുേമ്പാൾ വിരാട് ദയനീയ പരാജയമായിരുന്നു.
അഞ്ചു ടെസ്റ്റുകളിലെ ഇന്നിങ്സ് പ്രകടനം 1, 8, 25, 0, 39, 28, 0, 7, 6, 20 എന്ന നിലയിൽ. 10 ഇന്നിങ്സിൽ 13.5 ശതമാനം മാത്രം ശരാശരി. ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനവും കഴിഞ്ഞ് ഡിസംബറിൽ ആസ്ട്രേലിയയിലെത്തിയപ്പോഴാണ് ധോണിയുടെ വിരമിക്കലും കോഹ്ലിയുടെ ക്യാപ്റ്റൻസിയും സംഭവിക്കുന്നത്. നാലു വർഷത്തിനുശേഷം ഇന്ത്യ ഇംഗ്ലണ്ടിലെത്തുേമ്പാൾ കഴിഞ്ഞ വരവിൽ കണ്ട കോഹ്ലിയല്ല ഇത്. ലോകത്തെ മികച്ച ക്രിക്കറ്ററായി മാറിയ കോഹ്ലിയെ ഇൗ പര്യടനത്തോടെ ഇംഗ്ലീഷുകാരും അംഗീകരിക്കുമെന്നു പറയുന്നത് ഇന്ത്യൻ കോച്ച് രവിശാസ്ത്രി.
നാലു വർഷത്തിനിടെ 35 ടെസ്റ്റിൽ 21ഉം ജയിച്ച് കോഹ്ലി വിജയനായകനായി വരുേമ്പാൾ അദ്ദേഹത്തിെൻറ സമീപകാല വ്യക്തിഗത പ്രകടനങ്ങൾ ഉയർത്തിക്കാട്ടി വിമർശിക്കുന്ന ഇംഗ്ലീഷ് താരങ്ങളോടും മാധ്യമങ്ങളോടുമാണ് ശാസ്ത്രിയുടെ മറുപടി. ‘‘നാലുവർഷം മുമ്പ് ഇവിടെ വരുേമ്പാൾ അദ്ദേഹത്തിന് സാധാരണ ഒരു പരമ്പര മാത്രമായിരുന്നു. പക്ഷേ, ഇൗ നാലു വർഷത്തിനിടെ ലോകത്തെ മികച്ച താരമായി മാറി. ആ മികവ് ബ്രിട്ടീഷ് ആരാധകർക്കു മുന്നിൽ പ്രദർശിപ്പിക്കുകയാണ് ഇൗ പരമ്പരയുടെ ദൗത്യം’’ -ശാസ്ത്രി പറഞ്ഞു.
സമ്മർദങ്ങളില്ലാതെ സ്വാഭാവിക കളിയാണ് ആവശ്യപ്പെടുന്നത്. മത്സരഫലം അതിെൻറ വഴിയേ വരും. ഒാരോ കളിയിലും ജയിക്കാനാണിറങ്ങുന്നത് -കോച്ചിെൻറ വാക്കുകൾ. നിലവിൽ ഇന്ത്യ ഏറ്റവും മികച്ച ട്രാവലിങ് ടീമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ബൗളിങ് ഇംഗ്ലണ്ടിന് വെല്ലുവിളി –ഗൂച്ച് ബിർമിങ്ഹാം: ഇന്ത്യൻ പേസ് ബൗളിങ് നിര ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാവുമെന്ന് മുൻ ഇംഗ്ലീഷ് ബൗളർ ഡാരൻ ഗൂച്ച്. ‘‘ഭുവനേശ്വർ കുമാറിെൻറയും ജസ്പ്രീത് ബുംറയുടെയും പരിക്കും അസാന്നിധ്യവും ഇന്ത്യൻ ബൗളിങ്ങിെൻറ മൂർച്ച കുറക്കില്ല. ക്യാപ്റ്റൻ കോഹ്ലിക്ക് മുന്നിൽ പേസിലും സ്പിന്നിലും മുമ്പത്തെക്കാൾ തിരഞ്ഞെടുപ്പിന് സാധ്യതയുണ്ട്. ഭുവനേശ്വറിെൻറ പരിക്ക് വലിയ നഷ്ടമാണ്. പക്ഷേ, ഒരു ബൗളറെ മാത്രം ആശ്രയിച്ചല്ല നിലവിൽ അവരുടെ ടീം ഘടന. ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശർമ എന്നിവർ പരിചയസമ്പന്നരാണ്. ഇവർക്കൊപ്പം ചൈനാമെൻ പന്തുമായി കുൽദീപ് യാദവ് കൂടി ചേരുന്നതോടെ ഇന്ത്യയെ ചെറുക്കാൻ ഇംഗ്ലണ്ട് ഏറ്റവും മികച്ച ഫോമിലേക്ക് ഉയരണം’’ -ഗൂച്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.