ബർമിങ്ഹാം: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇനി ടെസ്റ്റ് പരീക്ഷണ കാലം. ട്വൻറി20, ഏകദിന പരമ്പരകൾക്ക് പിന്നാലെ കളിത്തട്ട് പരമ്പരാഗതമായ പഞ്ചദിന മത്സരങ്ങളുടെ ഫോർമാറ്റിലേക്ക് മാറുേമ്പാൾ ഇംഗ്ലീഷ് വെല്ലുവിളി ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ് വിരാട് കോഹ്ലിയും സംഘവും. ഇംഗ്ലണ്ടാവെട്ട സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പരയിൽ തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്.
കണക്കുതീർക്കാൻ ഇന്ത്യ 2014ൽ ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരക്കെത്തിയപ്പോൾ 3-1ന് തോൽവിയായിരുന്നു ഫലം. എം.എസ്. ധോണിയുടെ കീഴിലെത്തിയ സംഘത്തെ ആധികാരികമായി അടിയറ പറയിച്ചായിരുന്നു അലിസ്റ്റർ കുക്കിെൻറയും സംഘത്തിെൻറയും വിജയഭേരി. അന്നത്തെ നായകർ രണ്ടും മാറിയെന്നതാണ് ഇത്തവണത്തെ വ്യത്യാസം. കുക്ക് ഒാപണറായി ടീമിൽ തുടരുേമ്പാൾ ധോണി ടെസ്റ്റ് മതിയാക്കി. കോഹ്ലിയുടെയും ജോ റൂട്ടിെൻറയും നായകത്വത്തിലാണ് ഇപ്പോൾ ടീമുകൾ. സമകാലിക ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാരായി വിലയിരുത്തപ്പെടുന്ന ഇരുവരുടെയും നേതൃത്വത്തിൽ യുവത്വവും പരിചയസമ്പത്തും സമന്വയിക്കുന്ന ടീമുകളാണ് രണ്ടും. അതിനാൽതന്നെ പോരാട്ടം കനക്കുമെന്നാണ് കരുതപ്പെടുന്നത്.
ടീം ബാലൻസ് പേസ് ബൗളിങ് കുന്തമുനകളായ ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും ഇല്ലാതെയാണ് പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത് എന്നത് ഇന്ത്യക്ക് വെല്ലുവിളിയാവും. ഉമേഷ് യാദവും മുഹമ്മദ് ഷമിയും ഇശാന്ത് ശർമയുമടങ്ങുന്ന പേസ് ബൗളിങ് നിര വൈവിധ്യമുള്ളതാണെങ്കിലും സ്ഥിരതയോടെ പന്തെറിയാനാവുമോ എന്നതാണ് മുഖ്യം. സ്പിന്നറായി ആരെ കളിപ്പിക്കണമെന്നതും ടീം മാനേജ്മെൻറിനെ കുഴക്കുന്നു. ടെസ്റ്റ് ടീമിലെ ഒന്നാം നമ്പർ സ്പിന്നറായ രവിചന്ദ്ര അശ്വിനെ കളിപ്പിക്കുമോ അതോ കുൽദീപ് യാദവിന് അവസരം നൽകുമോ എന്നതാവും നിർണായകം.
ബാറ്റിങ്നിര കരുത്തുറ്റതാണെങ്കിലും ലൈനപ്പിെൻറ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. ശിഖർ ധവാൻ, മുരളി വിജയ്, ചേതേശ്വർ പുജാര, കോഹ്ലി, അജിൻക്യ രഹാനെ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങിയ ബാറ്റിങ് ലൈനപ്പിൽ ഫോമിലുള്ള േലാകേഷ് രാഹുലിനെ എവിടെ ഉൾപ്പെടുത്തും എന്നത് തലവേദനയാവും. സന്നാഹമത്സരത്തിൽ പെയർ (രണ്ടിന്നിങ്സിലും പൂജ്യം) സ്വന്തമാക്കിയ ധവാനുപകരം രാഹുലിനെ ഉൾപ്പെടുത്തണോ എന്ന ആലോചനയുണ്ട്.
ഇംഗ്ലണ്ട് @ 1000
ദുബൈ: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ആയിരാമത്തെ ടെസ്റ്റ്. ലോക ക്രിക്കറ്റിൽ ഇൗ നാഴികക്കല്ല് പിന്നിടാനൊരുങ്ങുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. 1877ൽ ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് കളിച്ചു തുടങ്ങിയ ഇംഗ്ലണ്ട് 999 മത്സരങ്ങളിൽ 357 എണ്ണം ജയിച്ചപ്പോൾ 297 എണ്ണത്തിൽ തോറ്റു. 345 ടെസ്റ്റുകൾ സമനിലയിലായി. 1000 ടെസ്റ്റ് കളിക്കുന്ന ആദ്യ രാജ്യമാകാൻ ഒരുങ്ങുന്ന ഇംഗ്ലണ്ടിനെ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി ചെയർമാൻ ശശാങ്ക് മനോഹർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.