ചെംസ്ഫോഡ്: ഒരാഴ്ച കഴിഞ്ഞ് ടോസ് വീഴുന്ന ഇംഗ്ലീഷ് ടെസ്റ്റിന് മുന്നോടിയായി വിരാട് കോഹ്ലിക്കും സംഘത്തിനും ബുധനാഴ്ച മുതൽ മോഡൽ ടെസ്റ്റ്. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് മുമ്പായി സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്നു മുതൽ കൗണ്ടി ടീം എസ്ക്സിനെതിരെ കളിക്കും. നാലു ദിവസമായി നിശ്ചയിച്ച കളി ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൂന്നു ദിവസമായി വെട്ടിക്കുറച്ചു. ഇന്ത്യൻ ടീമിെൻറ നെറ്റ് പരിശീലനത്തിനു ശേഷം, പിച്ചും ഒൗട്ട്ഫീൽഡും പരിശോധിച്ചാണ് കളി ചുരുക്കാൻ ആവശ്യപ്പെട്ടത്. ഫീൽഡിങ്ങിനിടെ പരിക്കിന് സാധ്യത ചൂണ്ടികാണിച്ചാണ് സന്ദർശക ടീം അസംതൃപ്തി രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച കോച്ച് രവി ശാസ്ത്രിയുടെ നേതൃത്വത്തിലെത്തിയ ടീമംഗങ്ങൾ രണ്ടു ബാച്ചായി നാലു മണിക്കൂർ നേരം പരിശീലനം നടത്തിയാണ് മടങ്ങിയത്. ഇംഗ്ലീഷ് മണ്ണിൽ പേസ് മുനയെ നേരിടാൻ സ്പിന്നിനെയും പേസിനെയും കൂട്ടുപിടിച്ചെത്തിയ ഇന്ത്യക്ക് പരീക്ഷണങ്ങളുടെ പോരാട്ടമാണ് ഇനിയുള്ള മൂന്നു ദിവസം. ട്വൻറി20, ഏകദിന പരമ്പര കഴിഞ്ഞ് ഏതാനും ദിവസങ്ങളുടെ ഇടവേളക്കു ശേഷമാണ് ടെസ്റ്റ് പോരാട്ടം. അടുത്ത വർഷത്തെ ലോകകപ്പിന് മുന്നോടിയായി ഇവിടെയെത്തിയ ടീമിന് പ്രതീക്ഷയോടെയായിരുന്നു തുടക്കം. അയർലൻഡിനും (2-0) ഇംഗ്ലണ്ടിനും (2-1) എതിരെ ട്വൻറി20 പരമ്പര ജയത്തോടെ ആരംഭിച്ച വിദേശ പര്യടനം.
എന്നാൽ, തൊട്ടുപിന്നാലെ നടന്ന ഏകദിനത്തിൽ ആദ്യ കളി എട്ടു വിക്കറ്റിന് ജയിച്ചെങ്കിലും ലോഡ്സിലും ലീഡ്സിലും കോഹ്ലിപ്പട തോറ്റു. പരമ്പര 2-1ന് കൈവിട്ടതിെൻറ ക്ഷീണവുമായാണ് ടെസ്റ്റിന് പാഡണിയുന്നത്. അഞ്ചു ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിലെ ആദ്യ കളി ആഗസ്റ്റ് ഒന്നിന് ബെർമിങ്ഹാമിൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.