തിരുവനന്തപുരം: നവംബർ ഏഴിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ന്യൂസിലൻഡ് ട്വൻറി^20 ക്രിക്കറ്റ് മൽസരത്തിെൻ്റ ഓൺലൈൻ ടിക്കറ്റ് വിൽപന 16ന് ആരംഭിക്കും. മൽസരത്തിനുള്ള ഒരുക്കങ്ങൾ സ്പോർട്സ് ഹബ്ബിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ന്യൂസിലൻഡ് റ് ടീം മാനേജ്മെൻ്റ് ഗ്രൗണ്ടിൽ പരിശോധന നടത്തിയിരുന്നു. മൽസരത്തിൽ പങ്കെടുക്കാനായി ഇരു ടീമുകളും രാജ്കോട്ടിൽ നിന്നും നവംബർ അഞ്ചിന് പ്രത്യേക വിമാനത്തിൽ രാത്രി 11.30ഓടെ തിരുവനന്തപുരത്തെത്തും. കോവളം ലീല ഹോട്ടലുകളിലാണ് ട ീമുകൾക്ക് താമസം ഒരുക്കിയിട്ടുള്ളത്. ആറിന് രാവിലെ ഒമ്പതുമുതൽ 12 വരെ ന്യൂസില ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ ഇന്ത്യൻ ടീമും സ്പോർട്സ് ഹബ്ബിൽ പരിശീലനം നടത്തും. ഏഴിന് വൈകുേന്നരം ഏഴിന് ആരംഭിക്കുന്ന മൽസരത്തിന് നാല് മണി മുതൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രദവശനം അനുവദിച്ചിട്ടുണ്ട്.
മൽസരത്തിെൻ്റ ഒഫീഷ്യൽ ബാങ്കായ ഫെഡറൽ ബാങ്കിെൻ്റ പോർട്ടലായ www.federalbank.co.in വഴിയാണ് ഓൺലൈൻ ടിക്കറ്റുകൾ ലഭ്യമാവുക. 29 വരെ ഓൺലൈനിൽ ടിക്കറ്റ് ലഭിക്കും. ഈ ടിക്കറ്റുകൾ നവംബർ അഞ്ചുമുതൽ വഴുതക്കാടുള്ള ഫെഡറൽ ബാങ്ക് കോട്ടൺഹിൽ ശാഖയിലോ, സ്പോർട്സ് ഹബ്ബിെൻറ ഒന്നാം നമ്പർ ഗേറ്റിലുള്ള(കാര്യവട്ടം യൂനിവേഴ്സിറ്റ് കാംപസിന് മുൻവശം) പ്രത്യേക ടിക്കറ്റ് കൗണ്ടറിലൂടെയോ യഥാർഥ ടിക്കറ്റുകളാക്കി മാറ്റണം.
ഈമാസം 30 മുതൽ ഫെഡറൽ ബാങ്കിെൻറ തിരഞ്ഞെടുക്കപ്പെട്ട 41 ശാഖകൾ വഴിയും ടിക്കറ്റുകൾ ലഭിക്കും. തിരുവനന്തപുരം കോട്ടൺഹിൽ, പട്ടം, പാളയം, പാറ്റൂർ, ശ്രീകാര്യം, വർക്കല, വിഴിഞ്ഞം, ആറ്റിങ്ങൽ, പേരൂർക്കട, നന്തൻകോട്, ശാസ്തമംഗലം, കഴക്കൂട്ടം, നെയ്യാറ്റിൻകര, നെടുമങ്ങാട്, കൊല്ലം^ അഞ്ചൽ, ചാത്തന്നൂർ, കൊട്ടാരക്കര, പുനലൂർ, കൊല്ലം, പത്തനംതിട്ട സെൻ്റ് പീറ്റേഴ്സ് ജങ്ഷൻ, തിരുവല്ല, കോഴഞ്ചേരി, കോട്ടയം, പുതുപ്പള്ളി, ആലപ്പുഴ, ചെങ്ങന്നൂർ, തൊടുപുഴ, എറണാകുളം മറൈൻൈഡ്രവ്, തോപ്പുംപടി, തൃപ്പുണ്ണിത്തുറ, ആലുവ ബാങ് ജങ്ഷൻ, തൃശൂർ മെയിൻ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൽപ്പറ്റ, കണ്ണൂർ, കാസർകോഡ്, നാഗർകോവിൽ, മാർത്താണ്ടം, പാറശാല എന്നീ ശാഖകളിലാണ് ടിക്കറ്റ് ലഭിക്കുക.
അപ്പർ ലെവൽ- 700 രൂപ, ലോവർ ലെവൽ- 1000 രൂപ, പ്രീമിയം ചെയർ- 2000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. അപ്പർ ലെവലിൽ വിദ്യാർഥികൾക്ക് 50 ശതമാനം ഇളവുണ്ട്. ഇളവു ലഭിക്കാനായി സ്കൂൾ- കോളജ് അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കണം. പ്രവേശന കവാടത്തിൽ തിരിച്ചറിയൽ കാർഡും കാണിക്കണം. അപ്പർ ലെവലിൽ 10,400 ഉം, ലോവർലെവലിൽ 7,783, പ്രീമിയം ചെയറിൽ 3010 ടിക്കറ്റുകളുമുൾപ്പെടെ 25,193 സീറ്റുകളാണ് ഒാൺലൈൻബുക്കിങ്ങിലേക്ക് മാറ്റിയിട്ടുള്ളത്. മൽസരത്തിെൻ്റ മാർക്കറ്റിങ് പാർട്ണർ റിഡ്ജ് മീഡിയയും ഹോസ്പിറ്റൽ പാർട്ണർ അനന്തപുരി ആശുപത്രിയുമാണ്. ഇവരുമായുള്ള കരാറിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഒപ്പുവച്ചു. 50,000 പേർക്ക് മൽസരം കാണാനുള്ള അവസരം സ്റ്റേഡിയത്തിലുണ്ട്. 25193 ടിക്കറ്റുകളാണ് ഓൺലൈനായി വിതരണം ചെയ്യുക. സ്റ്റേഡിയം നിറയെ കാണികളുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കെ.സി.എ പ്രസിഡൻറ് പി. വിനോദ് കുമാർ, സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ അറിയിച്ചു. ഫെഡറൽബാങ:് പ്രതിനിധികളായ എം.കെ. പോൾ, ഷിബുതോമസ്, ഗീതാഗോപിനാഥ്, ആർ.കെ. കുറുപ്പ്, അനന്തപുരി ആശുപത്രി ഡയറക്ടർ ഡോ. ആനന്ദ് മാർത്താണ്ഡൻപിള്ള എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.