തിരുവനന്തപുരം: കുട്ടിക്രിക്കറ്റിെൻറ കലാശക്കൊട്ടിന് ഇന്ത്യയും ന്യൂസിലൻഡും അനന്തപുരിയിലെത്തി. തിങ്കളാഴ്ച പുലർച്ചെ 12.30ഓടെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ ഇരുസംഘങ്ങളെയും കേരള ക്രിക്കറ്റ് അസോസിയേഷെൻറ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് കനത്ത സുരക്ഷ അകമ്പടിയോടെ ടീമുകൾ കോവളത്തെ ഹോട്ടൽ ലീലയിലേക്ക് പോയി. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ ന്യൂസിലൻഡ് ടീം പരിശീലനത്തിന് ഗ്രീൻഫീൽഡിൽ (സ്പോർട്സ് ഹബ്) ഇറങ്ങും. ഇന്ത്യൻ ടീമിെൻറ പരിശീലനത്തെ സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. തിങ്കളാഴ്ച മൂന്നിന് കേരള പൊലീസ് മയക്കുമരുന്നിനെതിരെ സംഘടിപ്പിക്കുന്ന ‘ക്രിക്കറ്റിനു സ്വാഗതം, മയക്കുമരുന്നിന് വിട’ ലഹരിവിരുദ്ധ കാമ്പയിനിൽ ഇന്ത്യൻ ടീം പങ്കെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് െബഹ്റ അറിയിച്ചു.
ടീമുകളുടെ വരവ് പ്രമാണിച്ച് തലസ്ഥാനം കനത്ത സുരക്ഷവലയത്തിലാണ്. 2500 പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ഇവരെ കൂടാതെ 500 സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും സ്റ്റേഡിയത്തിലുണ്ടാകും. ഫൈനൽ മത്സരത്തിനുള്ള ഒരുക്കമെല്ലാം പൂർത്തിയായതായി കെ.സി.എ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.
പ്രവേശനം നാല് മുതൽ
ചൊവ്വാഴ്ച വൈകീട്ട് നാലുമുതലായിരിക്കും പൊതുജനങ്ങൾക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. സുരക്ഷപ്രശ്നമുള്ളതിനാൽ വാദ്യോപകരണങ്ങൾ, കൊടിതോരണങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, വടി, പടക്കങ്ങൾ, ബീഡി, സിഗരറ്റ്, തീപ്പെട്ടി എന്നിവ അനുവദിക്കില്ല. മൊബൈൽ ഫോൺ മാത്രമേ സ്റ്റേഡിയത്തിനുള്ളിൽ ഉപയോഗിക്കാൻ അനുവദിക്കൂ.
ടിക്കറ്റുകൾ വിറ്റുതീർന്നു
42,000 പാസുകളാണ് മത്സരത്തിനായി വിതരണം ചെയ്തതെന്നാണ് കെ.സി.എ അവകാശപ്പെടുന്നത്. പാസുകളെല്ലാം വിറ്റുതീർന്നതിനാൽ സ്റ്റേഡിയം നിറഞ്ഞുകവിയുമെന്ന പ്രതീക്ഷയിലാണ് ബി.സി.സി.ഐ. മത്സരത്തിെൻറ ഓണ്‍ലൈന്‍ ടിക്കറ്റ് എക്സ്ചേഞ്ചിനുള്ള സമയം ചൊവ്വാഴ്ച ഉച്ചക്ക് 12വരെയാണ്. സ്പോര്‍ട്സ് ഹബിെൻറ ഒന്നാം ഗേറ്റിലുള്ള ഫെഡറല്‍ ബാങ്കിെൻറ കൗണ്ടറുകള്‍ വഴി ടിക്കറ്റുകള്‍ മാറ്റിവാങ്ങാം.
പിച്ചിൽ റൺസൊഴുകും
കഴിഞ്ഞ മത്സരങ്ങളിലെ തനിയാവർത്തനം പോലെ ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഗ്രീൻഫീൽഡിലേതും. ചെമ്മണ്ണ് പുതച്ച പിച്ചിൽ നോക്കിയും കണ്ടും ബാറ്റ് വീശിയാൽ സിക്സുകൾക്കും ഫോറുകൾക്കും ഒരു ക്ഷാമവുമുണ്ടാകില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങൾ അറിയിക്കുന്നത്. ഗ്രീൻഫീൽഡിലെ ചെറിയ ബൗണ്ടറി ലൈനുകൾ വമ്പടിക്കാർക്ക് അനുകൂലമാണ്.
മഴപ്പേടിയിൽ ആരാധകർ
കഴിഞ്ഞ രണ്ടുദിവസമായി തലസ്ഥാനത്ത് മൂടിക്കെട്ടിനിൽക്കുന്ന കാർമേഘങ്ങൾ മത്സരത്തിന് ഭീഷണിയാകുമോ എന്ന ഭയം സംഘാടകർക്കുണ്ട്. തിരുവനന്തപുരത്തെ ഉൾപ്രദേശങ്ങളിലെല്ലാം ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തെക്കൻ കേരളത്തിൽ വരുംദിവസങ്ങളിൽ തുലാവർഷം ശക്തിപ്രാപിക്കുമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഒരുമണിക്കൂർ ശക്തമായി മഴ പെയ്താലും അരമണിക്കൂർ കൊണ്ട് കളി തുടങ്ങാവുന്ന ഡ്രെയിനേജ് സംവിധാനങ്ങളാണ് ഗ്രീൻഫീൽഡിലുള്ളത്. അതുകൊണ്ട് തന്നെ രസംകൊല്ലിയായി ഇടെക്കത്തിയാലും കളി ഉപേക്ഷിക്കേണ്ടിവരില്ലെന്ന ആത്മവിശ്വാസം കെ.സി.എക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.