ഹാമിൽട്ടൺ: അവസാന മത്സരവും വിജയിച്ച് ഡൗൺ അണ്ടറിലെ വിജയ പര്യടനത്തിന് സമാപ്തി ക ുറിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ന്യൂസിലൻഡിനെതിരായ മൂന്നാമത്തെ ട്വൻറി20 ഇന്ന് ഹാമി ൽട്ടണിൽ നടക്കും. ആദ്യ രണ്ടു മത്സരങ്ങളും ഇരു ടീമുകളും ജയിച്ചതിനാൽ ഇന്ന് ‘ഫൈനലാ’ണ്. ആസ്ട്രേലിയയിൽ ടെസ്റ്റിൽ തുടങ്ങിയ വിജയയാത്രക്കൊടുവിൽ പരമ്പര നേട്ടമല്ലാതൊ ന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. അതേസമയം, ഏകദിനത്തിലെ വീഴ്ച യാദൃച്ഛികമാണെന്ന് തെളിയിക്കാൻ കിവികൾക്കും ഹാമിൽട്ടണിൽ ജയം വേണം.
ആദ്യത്തെ രണ്ടു കളികളിലും പുറത്തിരുന്ന ചൈനാമാൻ ബൗളർ കുൽദീപ് യാദവ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ദിനേഷ് കാർത്തിക് പുറത്തുപോകും. പുതുമുഖ താരം വിജയ് ശങ്കറിനെ മധ്യനിരയിൽ നിലനിർത്തും. സുദീർഘമായൊരു പരമ്പരയായിരുന്നുെവന്നും അവസാന കളിയിൽ കളിക്കാർക്കുമേൽ അധിക സമ്മർദം ചെലുത്താതെ സ്വതന്ത്രമായി കളിക്കാൻ വിടുകയാണെന്നും നായകൻ രോഹിത് ശർമ പറഞ്ഞു. രണ്ടു സിക്സറുകൾകൂടി നേടിയാൽ ട്വൻറി20കളിൽ ഏറ്റവുമധികം സിക്സറുകളുടെ റെക്കോഡ് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ പേരിലെത്തും. നിലവിൽ 102 സിക്സുകളാണ് ശർമ അടിച്ചുകൂട്ടിയത്. 103 സിക്സുകളുമായി ക്രിസ് ഗെയ്ലും മാർട്ടിൻ ഗുപ്റ്റിലുമാണ് മുന്നിൽ.
ആദ്യ രണ്ടു കളികളിലും കാര്യമായി തിളങ്ങാതെപോയ ഒാൾറൗണ്ടർ സ്കോട്ട് കുഗലെയ്നിനെ ന്യൂസിലൻഡ് ഒഴിവാക്കിയേക്കും. പകരം െജയിംസ് നീഷം ഇൗ സ്ഥാനത്തെത്തും. ലോക്കീ ഫെർഗൂസെൻറ സ്ഥാനത്ത് ഫാസ്റ്റ് ബൗളർ ബ്ലെയർ ടിക്നർ അരങ്ങേറാനും സാധ്യതയുണ്ട്. പൊതുവെ റണ്ണൊഴുകുന്ന പിച്ചാണ് ഹാമിൽട്ടണിലേത്. അവസാനം നടന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് ട്വൻറി20യിൽ മൊത്തം 386 റൺസാണ് സ്കോർ ചെയ്യപ്പെട്ടത്. അന്ന് കോളിൻ മൺറോ 18 പന്തിൽ അർധസെഞ്ച്വറി നേടുകയും ചെയ്തിരുന്നു. ഇന്ത്യൻ സമയം ഉച്ചക്ക് 12.30നാണ് കളി തുടങ്ങുക.
സാധ്യത ടീം (ഇന്ത്യ): രോഹിത് ശർമ, ശിഖർ ധവാൻ, ഋഷഭ് പന്ത്, വിജയ് ശങ്കർ, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ഖലീൽ അഹ്മദ്, യുസ്വേന്ദ്ര ചാഹൽ.(ന്യൂസിലൻഡ്): ടിം സൈഫർട്, കോളിൻ മൺറോ, കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷം, കോളിൻ ഡി ഗ്രാൻഡ്ഹോം, മിച്ചൽ സാൻറ്നർ, ടിം സൗത്തി, ഇഷ് സോധി, ബ്ലെയർ ടിക്നർ. ഇന്ത്യ- ന്യൂസിലൻഡ് വനിത ടീമുകളുടെ മൂന്നാം ട്വൻറി20യും ഇന്ന് നടക്കും. ആദ്യ രണ്ടു കളികളും തോറ്റ ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.