ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരം കഴിഞ്ഞതിന് പിന്നാലെ ഝാർഖണ്ഡിൽ കടകൾക്ക് തീയിട്ടു. ചക്രഖർപുർ മാർക്കറ്റിലാണ് ഞായറാഴ്ച രാത്രി മുസ്ലിംകളുടെ 15 കടകൾക്ക് തീയിട്ടത്. വിവിധ മതസ്ഥരുടെ കടകളുള്ള മാർക്കറ്റിൽ മുസ്ലിം വിഭാഗത്തിെൻറ കടകൾ മാത്രം തിരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് അധികൃതർ പറയുന്നു. എന്നാൽ, ഇത് നിഷേധിച്ച വ്യാപാരികൾ മുസ്ലിംകളുടെ കടകൾക്ക് മാത്രം തീപിടിച്ചതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ച നടന്ന ഇന്ത്യ-പാക് മത്സരത്തിൽ ഇന്ത്യ േതാറ്റിരുന്നു. ഇതാണ് കടകൾ കത്തിനശിക്കാൻ കാരണമെന്ന് ഇരകളായ വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.