സതാംപ്ടൺ: ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഇന്ത്യക്ക് 228 റൺസ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ ്ടത്തിൽ ദക്ഷിണാഫ്രിക്ക 227 റൺസെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലാണ് ദക്ഷിണാഫ്രിക്കയെ തക ർത്തത്. 42 റൺസെടുത്ത ക്രിസ് മോറിസ് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
കളിയുടെ തുടക്കം മുതൽ തന്നെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ സമ്മർദത്തിലാക്കിയിരുന്നു. പവർപ്ലേ ഓവറുകളിൽ അംലയേയും ഡികോക്കിനേയും മടക്കി മികച്ച തുടക്കമാണ് ബുമ്ര ഇന്ത്യക്ക് നൽകിയത്. 10 ഓവറിൽ 35 റൺസ് മാത്രം വിട്ടുകൊടുത്താണ് ബുമ്ര രണ്ട് വിക്കറ്റെടുത്തത്. 10 ഓവറിൽ 44 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും ഇന്ത്യക്കായി നന്നായി പന്തെറിഞ്ഞു.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനെ അനുകൂലിക്കുന്ന വിക്കറ്റിൽ മികച്ച സ്കോർ നേടുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, ഇന്ത്യൻ ബൗളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ അസ്ഥാനത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.