പോർട് എലിസബത്തിൽ 73 റൺസ് ജയവുമായി വിരാട് കോഹ്ലിയും സംഘവും ദക്ഷിണാഫ്രിക്കൻ മണ്ണിലെ ചരിത്രപരമ്പര നേട്ടം ആഘോഷിക്കുേമ്പാൾ കമൻററി ബോക്സിൽ മുൻ പേസ്ബൗളർ ഷോൺ പൊള്ളോക്കുണ്ടായിരുന്നു. 4-1ന് ഉജ്ജ്വല ജയത്തോടെ പരമ്പര പിടിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരം ശ്രദ്ധേയമായൊരു കാര്യം പറഞ്ഞുവെച്ചു. ഏകദിനത്തിൽ വിജയഗാഥ തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ ടെസ്റ്റ് മത്സരങ്ങളോടുള്ള മനോഭാവം നിരാശപ്പെടുത്തുന്നുവെന്ന്. കമൻററി ബോക്സിൽനിന്നിറങ്ങിയ ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ പൊള്ളോക്ക് കൂടുതൽ വിശദീകരിച്ചുതന്നെ തുറന്നടിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പരിശീലന മത്സരങ്ങൾ ഒഴിവാക്കിയും ഏകദിനത്തിൽ കണ്ടതുപോലെ പോരാട്ടവീര്യം മറന്നും ആയിരുന്നു ടെസ്റ്റിൽ ഇന്ത്യൻ ടീമിെൻറ പ്രകടനമെന്നാണ് പൊള്ളോക്കിെൻറ പരാതി.
മുൻ താരത്തിെൻറ വിമർശനത്തിന് ഗുണദോഷത്തിെൻറ സ്വഭാവമുണ്ട്. ഏകദിനത്തിൽ കുതിച്ചുപായുേമ്പാൾ ടെസ്റ്റിനെ മറക്കരുതെന്ന ഉപദേശം. ഇതേ പ്രകടനമുണ്ടായിരുന്നെങ്കിൽ ടെസ്റ്റിലും ഇന്ത്യക്ക് പരമ്പര ജയിക്കാമായിരുന്നുവെന്ന് പൊള്ളോക്ക് ഒാർമപ്പെടുത്തുകയും ചെയ്തു. എന്തായാലും ടെസ്റ്റിലെ തോൽവിയുടെ (1-2) സങ്കടമെല്ലാം മായ്ക്കുന്നതായി ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയമെന്ന നേട്ടം. പ്രോട്ടിയാസ് 1992ൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയശേഷം അവരുടെ മണ്ണിൽ നേടുന്ന ആദ്യ പരമ്പര വിജയമെന്ന റെക്കോഡ് കോഹ്ലിയും കൂട്ടരും ഒരു കളി ബാക്കിനിൽക്കെ സ്വന്തമാക്കിയെന്നതാണ് ഇരട്ടിമധുരം. ആറാമത്തെ ഏകദിനം വെള്ളിയാഴ്ച സെഞ്ചൂറിയനിൽ നടക്കുേമ്പാൾ റിസർവ് ബെഞ്ചിനാവും പരിഗണന. സീനിയർ താരങ്ങൾക്ക് വിശ്രമവും അനുവദിക്കും.
കൈക്കുഴ മാജിക്
ഉർവശീശാപം ഉപകാരമായി എന്ന പോലെയാണ് ദക്ഷിണാഫ്രിക്കയുടെ പരിക്ക് ഇന്ത്യക്ക് അനുഗ്രഹമായത്. ക്വിൻറൺ ഡികോക്ക്, എബി ഡിവില്ലിയേഴ്സ്, ഫാഫ് ഡുെപ്ലസിസ് എന്നീ കൂറ്റനടിക്കാർ പരിക്കിൽ കുരുങ്ങി പുറത്തായപ്പോൾ ഇന്ത്യ അവസരം മുതലെടുത്തു. ഇന്ത്യൻ സ്പിന്നർമാരെ കൈകാര്യംചെയ്യാൻ മിടുക്കാരായ മൂവരും പുറത്തായപ്പോഴാണ് കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നീ കൈക്കുഴ വിദഗ്ധരെ കോഹ്ലി അവതരിപ്പിച്ചത്. അഞ്ച് കളിയിൽ വീണ 43ൽ 30 വിക്കറ്റും ഇൗ രണ്ട് സ്പിന്നർമാർ പോക്കറ്റിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.