സെഞ്ചൂറിയൻ: ആദ്യ ഏകദിനം നൽകിയ ആത്മവിശ്വാസവുമായി കോഹ്ലിപ്പട ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്നിറങ്ങും. എ.ബി. ഡിവില്യേഴ്സിന് പിന്നാലെ കൈവിരലിന് പരിക്കേറ്റ നായകൻ ഫാഫ് ഡുപ്ലസിസും കളിക്കാനിറങ്ങില്ലെന്ന വാർത്തയോടെയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്.
ഇനിയുള്ള മത്സരങ്ങളിൽ പുതുമുഖ താരം എയ്ഡൻ മാർക്റാമായിരിക്കും ദക്ഷിണാഫ്രിക്കയെ നയിക്കുക. രണ്ട് മത്സരം മാത്രം കളിച്ച് പരിചയമുള്ള 23കാരനെ നായക സ്ഥാനം ഏൽപിച്ചതിലൂടെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് പുതുസന്ദേശം നൽകുകയാണ് സെലക്ടർമാർ.
രണ്ടു ക്യാപ്റ്റന്മാരും സെഞ്ച്വറി കുറിച്ച് താരങ്ങളായ ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു സന്ദർശകരുടെ ജയം. ആറു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1^0ന് മുന്നിലാണ്. സ്വന്തം മണ്ണിൽ േതാൽവിയറിയാതെ 17 മത്സരങ്ങളുമായി നിന്ന ദക്ഷിണാഫ്രിക്കയുടെ വിജയക്കുതിപ്പിനാണ് ഇന്ത്യ തടയിട്ടത്.
ബൗളർമാരും ബാറ്റ്സ്മാന്മാരും മികച്ച പ്രകടനം നടത്തിയതാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ബൗളർമാർ 269 റൺസിന് ദക്ഷിണാഫ്രിക്കയെ ഒതുക്കിയപ്പോൾ, സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും അർധസെഞ്ച്വറിയുമായി അജിൻക്യ രഹാനെയും വിജയതീരത്തെത്തിക്കുകയായിരുന്നു. ഇൗ ടീം തന്നെയായിരിക്കും രണ്ടാം മത്സരത്തിലും കളത്തിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.